Entertainment

ഫാസ്റ്റ് നമ്പര്‍ പാടാനും നൃത്തംചെയ്യാനും ആവശ്യപ്പെട്ടത് പൊലീസുകാർ, അ​വി​ടെ​നി​ന്നും ജീ​വ​നോ​ടെ ര​ക്ഷ​പെ​ടു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നി​ല്ല; വെളിപ്പെടുത്തലുമായി യുവ​ഗായിക 

വേദിയിൽ ​ഗാനം ആലപിക്കുന്നതിനിടയിൽ പൊലീസുകാർക്കിടയിലേക്ക് മാറിനിൽക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും ഈ സമയം തികച്ചും മോശമായ അനുഭവമാണ് തനിക്കുണ്ടായതെന്നും ഗായിക 

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റേജ് പരിപാടിക്കിടെ നേരിടേണ്ടിവന്നമോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ്  റി​യാ​ലി​റ്റി ഷോ ​മ​ത്സ​രാ​ർ​ഥി​യും യുവ​ഗായികയുമായ മേഘ്‌ല ദാസ്​ഗുപ്ത. പ​ശ്ചി​മ ബം​ഗാ​ളി​ൽ ഒരു സാംസ്കാരികപരിപാടിക്കിടെ ഉണ്ടായ അനുഭവമാണ് ​ഗായിക തുറന്നുപറഞ്ഞിരിക്കുന്നത്. വെ​സ്റ്റ് മി​ഡ്നാ​പു​രി​ലെ ഡാ​ന്‍റോ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സംഘടിപ്പിച്ച പരിപാടിയിൽ പാടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. 

വേദിയിൽ ​ഗാനം ആലപിക്കുന്നതിനിടയിൽ പൊലീസുകാർക്കിടയിലേക്ക് മാറിനിൽക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും ഈ സമയം തികച്ചും മോശമായ അനുഭവമാണ് തനിക്കുണ്ടായതെന്നും മേഘ്‌ല പറയുന്നു. ഫാ​സ്റ്റ് ന​മ്പ​ർ പാ​ടാ​നും നൃ​ത്തം​ചെ​യ്യാ​നും പൊലീസുകാർ തന്നോട് ആവശ്യപ്പെട്ടെന്നും അ​വി​ടെ​നി​ന്നും ജീ​വ​നോ​ടെ ര​ക്ഷ​പെ​ടു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും അവർ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരടക്കം പങ്കെടുത്ത പരിപാടിക്കിടെയാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നാണ് അവർ വിവരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് വീഡിയോയിലൂടെയാണ് മേഘ്‌ല ഇക്കാര്യങ്ങളെല്ലാം വിവരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം