Entertainment

ഫിറ്റ്‌നസ് ട്രെയിനറിന് 73.30 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍; ഞെട്ടിച്ച് പ്രഭാസ്

പുതുപുത്തന്‍ എസ്യുവിക്കൊപ്പം ലക്ഷ്മണും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പര്‍താരമാണ് പ്രഭാസ്. ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മാത്രമല്ല സഹപ്രവര്‍ത്തകരോടും ആരാധകരോടുമുള്ള താരത്തിന്റെ പെരുമാറ്റവും കയ്യടി നേടാറുണ്ട്. ഇപ്പോള്‍ തന്റെ ജിം ട്രെയിനറിന് പ്രഭാസ് നല്‍കിയ സമ്മാനമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 73.30 ലക്ഷം രൂപ വിലവരുന്ന റേഞ്ച് റോവറാണ് അദ്ദേഹം തന്റെ ട്രെയിനര്‍ ലക്ഷ്മണ്‍ റെഡ്ഡിക്ക് സമ്മാനിച്ചത്. 

റേഞ്ച് റോവര്‍ വെലര്‍ എസ്യുവിയാണ് തന്റെ ട്രെയിനറിന് താരം നല്‍കിയത്. 73.30 ലക്ഷം രൂപയാണ് അതിന്റെ എക്‌സ് ഷോറൂം വില. പുതുപുത്തന്‍ എസ്യുവിക്കൊപ്പം ലക്ഷ്മണും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുന്‍ ബോഡി ബില്‍ഡറും 2010 ലെ മിസ്റ്റര്‍ വേള്‍ഡുമായ ലക്ഷ്മണ്‍ ഏറെനാളായി താരത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി താരങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ഞെട്ടികത്കാറുണ്ടെങ്കിലും ഇത്രയും വിലമതിക്കുന്ന സമ്മാനം നല്‍കുന്നത് ഇത് ആദ്യമായിട്ടാണ്. 

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം മുതലാണ് അഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന റേഞ്ച് റോവര്‍ വെലറിന്റെ വില്‍പ്പന ആരംഭിച്ചത്. ആദ്യം 72.47 ആയിരുന്നു എക്‌സ് ഷോറൂം വില. പിന്നീട് അത് ഉയരുകയായിരുന്നു. സവിശേഷമായ ഫീച്ചറുകളുമായാണ് റേഞ്ച് റോവര്‍ എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രെയിനറിന് സമ്മാനവുമായി താരം എത്തുന്നത്. രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ശ്രീരാമനായാണ് താരം എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT