Entertainment

'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?'; ഇനിമുതല്‍ പച്ച മനുഷ്യനായി ഞാനുണ്ടാവും: ശ്രീനിവാസന്‍

തന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നതായി നടന്‍ ശ്രീനിവാസന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നതായി നടന്‍ ശ്രീനിവാസന്‍. മകന്‍ വിനീതിന്റെ സുഹൃത്തും നടനുമായ ജിനു ബെന്‍ ബ്ലോക്ക് നീക്കികിട്ടാന്‍ സഹായിച്ചതായും ശ്രീനിവാസന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിട്ടും സജീവമാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് നടന്റെ പ്രതികരണം

ശ്രീനിവാസന്റെ ഫെയസ്ബുക്ക് പോസ്റ്റ്

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?
ഒറിജിനല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫെയ്‌സ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.
എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതി സാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.
ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന