Entertainment

ഫേസ്ബുക്കിനോടുള്ള വിശ്വാസ്യത നഷ്ടമായി: അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍

അക്കൗണ്ട് ഡിലീറ്റ് ചെയ്തു എന്ന കാര്യം താരം തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയില്‍ ആളുകള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു എന്ന കാര്യം താരം തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അറിയിച്ചത്.

തന്റെ സ്വകാര്യ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്നറിയിച്ച ഫര്‍ഹാന്‍ വേരിഫൈഡ് പേജ് പ്രവര്‍ത്തനഹരിതമാക്കില്ലെന്നും പറഞ്ഞു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഫര്‍ഹാന്‍. താരത്തിന്റെ  പ്രതിഷേധത്തിന് പിന്തുണയുമായി ആരാധകരും എത്തിയിട്ടുണ്ട്. 

വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതോടെ ഫേസ്ബുക്ക് എന്ന സ്വകാര്യ അക്കൗണ്ടിന്റെ പ്രസക്തി എന്തെന്നാണ് ഇവരുടെ ചോദ്യം. ലോകസിനിമാ രംഗത്തുള്ള ഒട്ടേറെ താരങ്ങളും തങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും മറ്റുമായി കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വന്‍ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. വാര്‍ത്തകള്‍ സത്യമാണെന്ന് സമ്മതിച്ച് ക്ഷമാപണവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മുന്നോട്ടുവന്നതോടെ പുതിയൊരു ക്യാംപയിന്‍ രൂപം കൊണ്ടു. ഡിലീറ്റ് ഫെയ്‌സ്ബുക്ക് എന്ന പേരിലുള്ള ക്യാംപയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങളുടെ ഫെയ്‌സ്ബുക്ക് സ്വകാര്യ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തുകൊണ്ടിരിക്കയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21