Entertainment

ഫോറൻസിക്കിൽ നിങ്ങൾ കണ്ട അപകടം യഥാർത്ഥത്തിൽ സംഭവിച്ചത്; മേക്കിങ് വിഡിയോ പുറത്ത്

ടൊവിനോയും ചിത്രത്തിലെ കൊലയാളിയും ഒന്നിച്ചുള്ള യാത്രയിലാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനായി എത്തിയ ക്രൈ ത്രില്ലർ ചിത്രം ഫോറൻസിക് മികച്ച വിജയമാണ് നേടിയത്. വലിയൊരു അപകടത്തിലാണ് ചിത്രം അവസാനിക്കുന്നത്. വളരെ റിയലിസ്റ്റിക്കായി കാണിച്ച ഈ രം​ഗങ്ങൾ ആരാധകരുടെ കയ്യടി നേടിയിരുന്നു. ഇപ്പോൾ ഇതാ അപകട രം​ഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. യഥാർത്ഥത്തിൽ അപകടം ക്രിയേറ്റ് ചെയ്താണ് രം​ഗം ചിത്രീകരിച്ചത്. 

ടൊവിനോയും ചിത്രത്തിലെ കൊലയാളിയും ഒന്നിച്ചുള്ള യാത്രയിലാണ് അപകടം. വില്ലൻ ആരാണെന്ന് കണ്ടുപിടിക്കുന്ന രം​ഗം കൂടിയാണിത്. അതിന് പിന്നാലെയാണ് ഇരുവരും സഞ്ചരിക്കുന്ന പോളോ കാർ അപകടത്തിൽ പെടുന്നത്. ഹൈവേയിൽ പാർക്ക് ചെയ്തിരിക്കുന്ന എക്‌സ്കവേറ്ററിൽ ഹൈ സ്പീഡിൽ വന്നു കാർ ഇടിച്ച് ഉയർന്നു പൊന്തി പലവട്ടം തലകുത്തി മറിഞ്ഞ് വീഴുന്നതാണ് വിഡിയയോയിൽ കാണുന്നത്. 

സാധാരണ സിനിമകളിൽ ഇത്തരം രംഗങ്ങൾ ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ചിത്രീകരിക്കാറുള്ളത്. വളരെ വിദഗ്ദ്ധനായ സ്റ്റണ്ട് ആർടിസ്റ്റിന്റെ സഹായത്താലാണ് ആ സീൻ ഇത്ര മികവോടെ ഷൂട്ട് ചെയ്യാൻ സാധിച്ചത്. ഈ രംഗത്തിന് വേണ്ടി റോഡ് പൂർണമായും അടച്ചിടുകയും എതിർ വശത്ത് നിന്നുകൊണ്ട് അണിയറ പ്രവർത്തകർ രംഗം ചിത്രീകരിക്കുകയുമായിരുന്നു. വ്യത്യസ്ത കാമറ ഉപയോ​ഗിച്ച് പല ആം​ഗിളിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍