Entertainment

'ഫോൺ വേണ്ട, കൈയടിക്കണം'; പൃഥ്വിക്കും സുപ്രിയയ്ക്കും അല്ലിയുടെ ഭരണം

അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ തിളങ്ങി നിന്നിട്ടും നിറയെ ആരാധകരെ സ്വന്തമാമാക്കിയിട്ടും നടൻ പൃഥ്വിരാജിന്റെ വീട്ടിലെ യഥാർത്ഥ താരം മറ്റൊരാളാണ്. അഞ്ച് വയസ്സുകാരിയായ മകൾ അലംകൃത. അല്ലിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കുന്ന പതിവ് സുപ്രിയയ്ക്കും പൃഥ്വിക്കുമുണ്ട്. ഇപ്പോൾ സുപ്രിയ പങ്കുവച്ച അല്ലിയുടെ ഒരു കുഞ്ഞു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

തനിക്കും പൃഥ്വിയ്ക്കും മകൾ ഏർപ്പെടുത്തിയ നിബന്ധനകളാണ് കുറിപ്പിന്റെ ഉള്ളടക്കം. അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നാണ് മകളുടെ നിബന്ധന. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ചെയ്യേണ്ടവയുമാണ് ഇതിൽ വിവരിച്ചിട്ടുള്ളത്. ഫോൺ ഉപയോഗിക്കരുത്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കരുത് എന്നൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റിൽ ഉള്ളത്.

എന്നെത്തന്നെ നോക്കിയിരിക്കണം, കൈയടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിലുള്ളത്. കുറിപ്പ് അനുസരിച്ച് മര്യാദയ്ക്ക് നിന്നാണ് അവിടെ താമസിക്കാം അല്ലേൽ അല്ലി ചവിട്ടി പുറത്താക്കും എന്നാണ് കുറിപ്പ് വായിച്ച ആരാധകർ പറയുന്നത്. ഇക്കാലത്ത് ഭൂരിഭാഗം കുട്ടികളും വയ്ക്കുന്ന നിബന്ധന ഇങ്ങനെയായിരിക്കും എന്ന് അഭിപ്രായപ്പെടുന്നവരും കമന്റ് ബോക്‌സിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT