Entertainment

ബാപ്പയെ തുണയ്ക്കാത്ത സിനിമ മകനെ വാരിപുണരുന്നു; പുതുവര്‍ഷത്തില്‍ കൈനിറയെ ചിത്രങ്ങളുമായി ഷെയ്ന്‍ നിഗം 

ഈടയ്ക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായാണ് ഷെയിന്‍ 2018ലേക്ക് കടക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഷെയിന് നിഗം നായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഈട ഉടന്‍ തീയറ്ററുകളില്‍ എത്താനുള്ള തയ്യാറെടുപ്പുകളിലാണ്. കണ്ണൂര്‍ പശ്ചാതലമാക്കി ഒരുക്കിയിട്ടുള്ള പ്രണയചിത്രമാണ് ഈട. നിമിഷ വിജയനാണ് ചിത്രത്തിന്‍ ഷെയിന്റെ നായികയായി എത്തുന്നത്. ഈടയ്ക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായാണ് ഷെയിന്‍ 2018ലേക്ക് കടക്കുന്നത്. അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ വലിയപെരുന്നാളായിരിക്കും പുതുവര്‍ഷത്തില്‍ ഷെയിന്‍ അഭിനയിക്കുന്ന ആദ്യ ചിത്രം. ചിത്രം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. 

വലിയപെരുന്നാളിന് ശേഷം മെയോടെ ഷെയ്ന്‍ പുതുമുഖ സംവിധായകന്റെ പൈങ്കിളി എന്ന ചിത്രത്തിനൊപ്പം ചേരും. റൊമാന്റിക് കോമഡിചിത്രമായ പെരുന്നാളില്‍ പുതിയ ലുക്കിലായിരിക്കും ഷെയിന്‍ എത്തുക എന്നാണ് അറിയാന്‍ കഴിയുന്നത്. നൃത്തത്തിലുള്ള ഷെയിന്റെ കഴിവും ചിത്രം പകര്‍ത്തിയെടുക്കും. 

ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിയ കുംബളങ്ങി നൈറ്റ്‌സിലായിരിക്കും പൈങ്കിളിക്ക് ശേഷം ഷെയ്ന്‍ അഭിനയിക്കുക. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മാതാക്കളാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ പുതുമുഖം മധു സി നാരായണന്‍ ആണ്. ശ്യാം പുഷ്‌കരന്റെതാണ് തിരകഥ. 

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രീകരണം പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രമാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള്. പീഡനത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത മലബാര്‍ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ എസ്തര്‍ അനില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി