Entertainment

ബാലനടന്റെ പേരില്‍ പ്രമുഖ നടിമാരെ വിളിച്ചു ശല്യം ചെയ്തു; 'പാല്‍ പല്ല് കൊഴിഞ്ഞ പ്രായം' അന്വേഷിച്ച വിരുതന്‍ ഒടുവില്‍ പൊലീസ് പിടിയില്‍

ബാലനടന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് അക്കൗണ്ടുണ്ടാക്കി നടിമാരെ ശല്യം ചെയ്ത പത്തൊമ്പതുകാരന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബാലനടന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് അക്കൗണ്ടുണ്ടാക്കി നടിമാരെ ശല്യം ചെയ്ത പത്തൊമ്പതുകാരന്‍ പിടിയില്‍. പ്രശസ്ത നടിയുടെ സഹോദന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയാണ് കുടുങ്ങിയത്. ഇയാള്‍ ഉപയോഗിച്ചു വന്ന സിം കാര്‍ഡും മറ്റൊരാളുടേതാണ്.

നടിയുടെ അനുജനായ ബാലനടന്‍ തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായി ഒരു കൂട്ടം നടിമാര്‍ നടിയോട് പരാതി പറഞ്ഞു. ഫോണ്‍ നമ്പര്‍ പരിശോധിച്ച നടി ഇത് തന്റെ അനിയന്‍ അല്ലെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാലനടന്റെ അച്ഛന്‍ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കി. കേസ് ടൗണ്‍ പൊലീസിന് കൈമാറി. നമ്പര്‍ അന്വേഷിച്ചതോടെ മലപ്പുറത്തെ ഒരു യുവാവിലെത്തി. എന്നാല്‍ ഇയാള്‍ ശാരീരിക പ്രശ്‌നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാര്‍ഡ് നഷ്ടമായയെന്നും ബോധ്യമായി.

അന്വേഷണ സംഘം സ്ഥിരം ലൊക്കേഷന്‍ പിന്തുടര്‍ന്നതോടെയാണ് പത്തൊമ്പതുകാരനില്‍ എത്തിയത്. സിനിമാക്കാരുമായി സൗഹൃദം കൂടാന്‍ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പറഞ്ഞു. പത്താം ക്ലാസ് തോറ്റതോടെ വീട്ടില്‍ തന്നെ ഒതുങ്ങിയ ഇയാള്‍ ആക്ഷേപഹാസ്യ സീരിയലിലെ അവതാരകയായ നടിയെയും 'പാല്‍ പല്ല് കൊഴിഞ്ഞ പ്രായം' അന്വേഷിച്ചു സ്ഥിരമായി വിളിച്ചിരുന്നു. ഇതിന് വഞ്ചിയൂര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. റിയാലിറ്റി ഷോകളിലെ പെണ്‍കുട്ടികളെയും വിളിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. ബാലനടന്റെ പേരില്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടുമെടുത്തായിരുന്നു തട്ടിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി