Entertainment

ബാലയുടെ അര്‍ജുന്‍ റെഡ്ഢി പോരാ; വീണ്ടും ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍; സംവിധായകനെ മാറ്റും, വര്‍മ്മയുടെ റിലീസ് ഇനിയും നീളും

തെലുങ്ക് ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പ് വര്‍മ്മയുടെ റിലീസ് ഇനിയും വൈകും

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പ് വര്‍മ്മയുടെ റിലീസ് ഇനിയും വൈകും. ചിത്രത്തിന്റെ ആദ്യ കോപ്പിയില്‍ സംതൃപ്തരല്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ ചിത്രം വീണ്ടും ഷൂട്ട് ചെയ്യാന്‍ പോകുകയാണ് എന്ന് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

ദേശീയ അവാര്‍ഡ് ജേതാവായ ബാലയാണ് നടന്‍ വിക്രമിന്റെ മകന്‍ ധ്രുവിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഭരത് ബാല സ്റ്റുഡിയോസ് സമര്‍പ്പിച്ച ഇപ്പോഴത്തെ പതിപ്പില്‍ സന്തുഷ്ടരല്ലാത്ത നിര്‍മാതാക്കള്‍ പുന: ചിത്രീകരണത്തിനൊരുങ്ങുകയാണെന്നും അഭിനേതാക്കള്‍, സംവിധായകന്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും കുറിപ്പില്‍ പറയുന്നു. 

വലിയ ധനനഷ്ടമുണ്ടായെങ്കിലും അര്‍ജുന്‍ റെഡ്ഢി തമിഴില്‍ കാണണമെന്ന് ഇപ്പോഴുമുണ്ടെന്നും ധ്രുവിനെ തന്നെ നായകനാക്കി പുതിയ തമിഴ് പതിപ്പ് ജൂണിലിറങ്ങുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. വര്‍മ്മ ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളും പാട്ടുകളും ട്രെയിലറുമെല്ലാം നേരത്തെ പുറത്തുവന്നിരുന്നു. 

സന്ദീപ് വങ്കയാണ് അര്‍ജുന്‍ റെഡ്ഢി എഴുതി സംവിധാനം ചെയ്തത്.വിജയ് ദേവരെക്കൊണ്ടയുടെ കരിയറിലെ വഴിത്തിരിവായിരുന്നു അര്‍ജുന്‍ റെഡ്ഢി. അഞ്ചു കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു. ഇപ്പോള്‍ ഷാഹിദ് കപൂറിനെ നായകനാക്കി അര്‍ജുന്‍ റെഡ്ഢിയുടെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണത്തിന് ഒരുങ്ങുകയാണ് സന്ദീപ് വങ്ക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT