Entertainment

ബാലു-എലീന റിസപ്ഷൻ വേദിയിൽ തകർത്താടി സമ; കയ്യടി വാങ്ങി ആസിഫ്, വിഡിയോ 

കിടിലന്‍ നൃത്തച്ചുവടുകളുമായി സമയും സുഹൃത്തുക്കളും റിസപ്ഷൻ ആഘോഷമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ബാലു വര്‍ഗീസിന്റെയും നടിയും മോഡലുമായ എലീന കാതറിന്റെയും വിവാഹറിസപ്ഷന് തിളങ്ങിയത് ആസ്ഫ് അലിയുടെ ഭാര്യ സമയാണ്. കിടിലന്‍ നൃത്തച്ചുവടുകളുമായി സമയും സുഹൃത്തുക്കളും റിസപ്ഷൻ ആഘോഷമാക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നടൻ അർജുൻ അലിയുടെ ഭാര്യ നികിതയും ഇക്കൂട്ടത്തിലുണ്ട്. 

സമയുടെ ഡാന്‍സ് കണ്ട സോഷ്യൽ മീഡിയയിലെ കയ്യടി മുഴുവൻ ആസിഫ് അലിക്കുള്ളതാണ്. ഭാര്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നല്ല ഭര്‍ത്താവാണ് ആസിഫ് എന്നാണ് ആരാധകരുടെ അഭിപ്രായം.

ബാലുവും എലീനയുമായി അടുത്ത സൗഹൃദമുള്ള ആസിഫും സമയം ഇരുവരുടെയും വിവാഹനിശ്ചയം മുതൽ എല്ലാ കാര്യങ്ങളിലും മുന്നിലുണ്ട്. തങ്ങൾ ഏറെ നാളായി കാത്തിരുന്ന ഒരു ആഘോഷത്തിന്റെ ഏറ്റവും സുന്ദരമായ ദിനമെന്നാണ് വിവാഹറിസപ്ഷൻ വേദിയിൽ ആസിഫ് പറഞ്ഞത്. 

ബാലു-എലീന വിവാഹനിശ്ചയം മുതൽ സജീവസാന്നിധ്യമായി കണ്ട സമയും നികിതയും ചേർന്നാണ് എലീനയ്ക്കായി ബ്രൈഡൽ ഷവർ ഒരുക്കിയത്. വിവാഹചടങ്ങുകളിൽ ​ഗ്രൂമ്സ് മെൻ ആയി ആസിഫും അർജുനും ​ഗണപതിയുമെല്ലാം എത്തിയപ്പോൾ താലിക്കെട്ടാൻ വധുവിന്റെ നെറ്റ് ഉയർത്തിനൽകിയത് സമയായിരുന്നു. ഇത് ഇവർക്കിടയിലെ സൗഹൃദത്തിനപ്പുറമുള്ള ആത്മബന്ധത്തിന്റെ സൂചനയായിരുന്നു. 

വല്ലാര്‍പാടത്തെ ആല്‍ഫാ ഹോറിസണ്‍ ഹോട്ടലില്‍ വച്ചാണ് റിസപ്ഷന്‍ ചടങ്ങുകള്‍ നടന്നത്.  ലാല്‍ ജൂനിയര്‍, റിമ കല്ലിങ്കല്‍, ഹണി റോസ്, വിനയ് ഫോര്‍ട്ട്, അനുശ്രീ, നീരജ് മാധവ്, ശബരീഷ് വര്‍മ്മ, സിജു വില്‍സണ്‍, ശ്രീനാഥ് ഭാസി, സണ്ണി വെയ്ന്‍, ആന്റണി വര്‍ഗീസ്, പൊന്നമ്മ ബാബു, വിജയരാഘവന്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങി സിനിമാ ലോകത്തുനിന്ന് നിരവധിപ്പേർ റിസപ്ഷനിൽ പങ്കെടുക്കാനെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ

'10 വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്; കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്'

പണം പിന്‍വലിക്കുന്നതില്‍ സംശയങ്ങള്‍ ഉണ്ടോ?, ഇപിഎഫ്ഒ വാട്‌സ്ആപ്പ് ചാനല്‍ റെഡി; വിശദാംശങ്ങള്‍