Entertainment

ബാലു വര്‍ഗീസിന്റേയും എലീനയുടേയും വിവാഹനിശ്ചയം കഴിഞ്ഞു; ഡാന്‍സും പാട്ടുമായി വന്‍ആഘോഷം; വിഡിയോ

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ബാലു വര്‍ഗീസിന്റേയും മോഡലും നടിയുമായ എലീന കാതറിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ വെച്ചുനടന്ന ചടങ്ങില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു.

സിനിമരംഗത്തെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. നടന്‍ ആസിഫ് അലി കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. ആട്ടും പാട്ടവുമായി ആഘോഷമായാണ് വിവാഹനിശ്ചയം നടത്തിയത്. പാട്ടിന് ഡാന്‍സ് ചെയ്താണ് ബാലു വേദിയില്‍ എത്തിയത്. രാജകുമാരിയെപ്പോലെയാണ് എലീന എത്തിയത്. ചുവന്ന ലെഹങ്കയില്‍ അതിമനോഹരിയായിരുന്നു എലീന.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് ടോണിയുടെ ലൊക്കേഷനില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരങ്ങള്‍ക്കിടയിലെ പ്രണയം ആരാധകരറിഞ്ഞത്. ഇപ്പോഴിതാ 2019ലെ തന്റെ സന്തോഷനിമിഷങ്ങള്‍ കോര്‍ത്തിണക്കി എലീന പങ്കുവച്ച സ്റ്റാറ്റസിലൂടെ ഇരുവരുടെയും വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു.

ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ എലീന അഭിനയിച്ചിട്ടുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Today's Rashi Phalam August 02| മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും, ബന്ധുക്കളുമായി ഒത്തുകൂടും

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത