Entertainment

ബാലുവും നീലുവും ഇനി ബി​ഗ് സ്ക്രീനിലും ഒന്നിക്കും; 'ലെയ്ക്ക'യുമായി പ്രിയതാരങ്ങൾ 

ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയാണ് 'ലെയ്‌ക്ക'

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷൻ പ്ര‌േക്ഷകരുടെ ഇഷ്ട ജോഡിയാണ് 'ബാലു'വും 'നീലു'വും. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ബിജു സോപാനവും നിഷ സാരംഗും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് ആരാധകരെ കാത്തിരിക്കുന്ന പുതിയ വിശേഷം.  'ലെയ്‌ക്ക' എന്ന് പേരിട്ടരിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ബി​ഗ് സ്ക്രീനിലേക്കെത്തുന്നത്. നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വർക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബമാണ് സിനിമയിലെ കേന്ദ്ര പശ്ചാത്തലം. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെടുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ എത്തുന്നു. ടിങ്കു എന്ന നായയാണ് ചിത്രത്തിൽ മറ്റൊരു മുഖ്യ കഥാപാത്രം. നായക്ക് രാജു നൽകിയിരിക്കുന്ന പേര് ലെയ്‌ക്ക എന്നാണ്. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയാണ് 'ലെയ്‌ക്ക'. ഇവന്റെ പിൻമുറക്കാരനാണ് ഈ ലെയ്‌ക്ക എന്നാണ് അവകാശവാദം. 

കഴിഞ്ഞ വർഷം മികച്ച ടെലിഫിലിമിനും സംവിധായകനും ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങൾ നേടിയ ‘ദേഹാന്തരം’ ഒരുക്കിയ‌ത് ആഷാദ് ശിവരാമനാണ്. തമിഴ് നടൻ നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT