Entertainment

ബാല്യകാല ചിത്രത്തിന് വിരൂപമെന്ന് വിശേഷണം; മാധ്യമസ്ഥാപനത്തിനെതിരെ ബോളിവുഡ് താരത്തിന്റെ കിടിലന്‍ ട്വീറ്റ്

തന്റെ ബാല്യകാല ചിത്രത്തെ വിരൂപമെന്ന് വിശേഷിപ്പിച്ച മാധ്യമസ്ഥാപനത്തിന് ബോളിവുഡ് താരം ദിഷാ പഠാനിയുടെ മറുപടി 

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ ബാല്യകാല ചിത്രത്തെ വിരൂപമെന്ന് വിശേഷിപ്പിച്ച മാധ്യമസ്ഥാപനത്തിന് ബോളിവുഡ് താരം ദിഷാ പഠാനിയുടെ മറുപടി. ചാനലിന്റെ ട്വിറ്ററില്‍ വാര്‍ത്ത പങ്കുവച്ചപ്പോള്‍ നല്‍കിയ വിശദീകരണത്തിലാണ് ഇത്തരത്തില്‍ വിവരണം നല്‍കിയത്. ന്യൂസ് 24 ആണ് ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പിന്നീട് ഈ പരാമര്‍ശം ഉള്‍പ്പെട്ട ട്വീറ്റ് ചാനല്‍ പിന്‍വലിച്ചെങ്കുലും അതിനുള്ളില്‍ ട്വീറ്റ് വളരെയധികം വ്യാപിച്ചിരുന്നു. 

' നിങ്ങള്‍ പറഞ്ഞത് വളരെ ശരീയാണ് ന്യൂസ് 24! ഏഴാം ക്ലാസിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ വളരെ മികച്ച ഹെയര്‍സ്റ്റൈലും മേക്കപ്പും തിരഞ്ഞെടുക്കുകയും മനോഹരമായ ഒരു ഗൗണ്‍ ധരിക്കുകയും ചെയ്യേണ്ടതായിരുന്നു. വിരൂപയായ ഒരു കുട്ടിയായിരുന്നതില്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് ഇതിലും മികച്ച ബ്രേക്കിങ് ന്യൂസ് ഒന്നും കിട്ടാനില്ലായിരുന്നോ?', ന്യൂസ് 24നെ ടാഗ് ചെയ്ത് ദിഷ എഴുതിയ ട്വീറ്റില്‍ താരം കുറിച്ചു. 

എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ബോളിവുഡിലെത്തിയ ദിഷ കൂങ് ഫു യോഗയിലും നായികയായിരുന്നു. ബാഗി2 ആണ് ദിഷയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം