Entertainment

ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ്; രാജമാത ശിവഗാമി ദേവിയാകുന്നത് മൃണാള്‍ താക്കൂര്‍

ബാഹുബലി സീരിസില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രം രാജമാത ശിവഗാമി ദേവിയുടെ പൂര്‍വ്വ കഥയറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

സ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരീരിന്റെ തുടര്‍ച്ചയായി എത്തുന്ന വെബ് സീരിസ് ബാഹുബലി: ബിഫോര്‍ ദ് ബിഗിങിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബാഹുബലി സീരിസില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രം രാജമാത ശിവഗാമി ദേവിയുടെ പൂര്‍വ്വ കഥയറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വെബ് സീരിസില്‍ ശിവഗാമിയുടെ വേഷത്തിലെത്തുന്ന താരത്തെ അനൗണ്‍സ് ചെയ്തിരിക്കുകയാണ് നെറ്റ്ഫഌക്‌സ് ഇപ്പോള്‍. 

മറാത്ത നടിയും മോഡലുമായ മൃണാള്‍ താക്കൂറാണ് ശിവഗാമയിയുടെ യൗവ്വനകാലത്തെ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണനായിരുന്നു ബിഗ് സ്‌ക്രീനില്‍ ശിവഗാമിയുടെ റോള്‍ ഗംഭീരമാക്കിയത്. 

ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഓഫ് ശിവഗാമി എന്ന നേവലിനെ ആസ്പദമാക്കി ദേവ കട്ട സംവിധാനം നിര്‍വഹിക്കുന്ന വെബ് സീരീസ്, എസ്.എസ് രാജമൗലിയും ആര്‍ക്കാ മീഡിയ വര്‍ക്കും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 

സീരിസിന്റെ ആദ്യ സീസണില്‍ ഒമ്പത് എപ്പിസോഡുകളാണ് ഉണ്ടാകുക. മഹിഷ്മതി സാമ്രാജ്യത്തിന്റെ അധികാരത്തിലേക്കുള്ള ശിവഗാമിയുടെ യാത്രയാണ് സീരീസില്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT