Entertainment

ബാഹുബലിയായി വാളെടുത്ത്, കുതിരപ്പുറത്തേറി ട്രംപ്; കൂടെ ഇവാന്‍കയും; ട്രോള്‍ വിഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ്

ബാഹുബലിയായി പോരാട്ടം നടത്തുന്ന ട്രംപിന്റെ ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ. ട്രോളുകളായും മറ്റും നിരവധി വിഡിയോകളും എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ മാത്രമല്ല ട്രംപും ഇത് ആസ്വദിക്കുകയാണ്. ബാഹുബലിയായി പോരാട്ടം നടത്തുന്ന ട്രംപിന്റെ ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിഡിയോ ട്രംപ് തന്നെ റീട്വീറ്റ് ചെയ്യുകയായിരുന്നു. 

ബാഹുബലിയിലെ യുദ്ധം ജയിച്ചെത്തുന്ന 'ജിയോ രെ ബാഹുബലി' ഗാനരംഗത്തിന്റെ മോര്‍ഫ് ചെയ്ത വീഡിയോ ആണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ബാഹുബലിക്ക് പകരം ട്രംപിന്റെ മുഖമാണ് ചേര്‍ത്തിരിക്കുന്നത്. ട്രംപിന് പുറമെ ഭാര്യയും പ്രഥമ വനിതയയുമായ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക ട്രംപ്, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും വിഡിയോയില്‍ എത്തുന്നുണ്ട്. ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആയുഷ്മാന്‍ ഖുറാനയുടെ സ്വവര്‍ഗ പ്രണയം പ്രമേയമായ ബോളിവുഡ് ചിത്രത്തെ പ്രശംസിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ബാഹുബലിയായുള്ള ട്രോള്‍ ആസ്വദിച്ചത്. നാളെയാണ് ട്രംപും കുടുംബവും ഇന്ത്യയില്‍ എത്തുന്നത്.  അഹമ്മദാബാദ്, ആഗ്ര, ന്യൂഡല്‍ഹി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ട്രംപ് പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയും ആദ്യ ദിവസം അഹമ്മദാബാദില്‍ നടക്കും. മോദിയും ട്രംപും ഒരേ വേദിയിലെത്തുന്ന പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം