Entertainment

'ബി ദി ബിച്ച്'; വാക്കിന്റെ അര്‍ത്ഥം മാറ്റിയെഴുതി ശ്രുതി ഹസന്‍; വീഡിയോ വൈറല്‍

ബി ദി ബിച്ച് എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ന്റെ അഭിപ്രായം തുറന്നു പറയുകയും ഇഷ്ടങ്ങള്‍ക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന സ്ത്രീകളെ ആക്ഷേപിക്കാന്‍ വേണ്ടി മാത്രമായി ചില വാക്കുകളുണ്ട്. ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഏത് സ്ത്രീയും ഒന്നു പതറും. എന്നാല്‍ ആ വാക്കുകളുടെ അര്‍ത്ഥം പോലും തിരുത്തി എഴുതാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍ എന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ശ്രുതി ഹസന്‍. സ്ത്രീകളെ മോശക്കാരിയാക്കാന്‍ പ്രധാനമായി ഉപയോഗിക്കുന്ന ബിച്ച് എന്ന വാക്കിന്റെ അര്‍ത്ഥമാണ് താരം മാറ്റിക്കുറിക്കുന്നത്. 

ബി ദി ബിച്ച് എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഒരു സ്ത്രീ ബിച്ചായി പച്ചകുത്തപ്പെടുന്നത് എപ്പോഴാണ് എന്നാണ് വീഡിയോയിലൂടെ താരം പറയുന്നത്. മറ്റുള്ളവര്‍ ഭയപ്പെടുകയോ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതോ ആയ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്നതിനായാണ് ആളുകള്‍ ബിച്ച് എന്ന വാക്ക് ഉപയോഗിക്കുന്നത് എന്നാണ് ശ്രുതി പറയുന്നത്. ശക്തമായ ഭാഷയിലാണ് താരത്തിന്റെ പ്രതികരണം. 

ബിച്ച് എന്ന് മുദ്രകുത്തി സ്ത്രീകളെ അപമാനിക്കാനും കളങ്കപ്പെടുത്താനും ശ്രമിക്കുന്ന എല്ലാവരേയും പരിഹസിക്കുകയും ചിന്തിപ്പിക്കുകയുമാണ് ശ്രുതി. ഈ വാക്കിന്റെ അര്‍ത്ഥം മാറ്റി എഴുതാനും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ശ്രുതിയുടെ ബി ദി ബിച്ച്. പലതരത്തിലുള്ള അധിക്ഷേപങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള സ്ത്രീകളെ ധാര്‍മികമായി ഉയര്‍ത്തുക എന്നതാണ് ബി ദി ബിച്ച് എന്ന വീഡിയോ സീരീസിന്റെ ലക്ഷ്യം. ശ്രുതിയുടെ ഉദ്യമത്തെ പിന്തുണച്ച് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ രാത്രി മതി, ഇറാനെ പൂർണമായി ഇല്ലാതാക്കും, അത് നാളെ'; ട്രംപിന്റെ ഭീഷണി

യൂറോപ്പിന് ഇന്ന് 'തീ'പിടിക്കും! ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്- ബയേണ്‍ മ്യൂണിക്ക് 'ക്ലാസിക്ക്'

ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾക്ക് റീഫണ്ട് ചെയ്യാവുന്ന ഡെപ്പോസിറ്റ് ഈടാക്കാം: ഹൈക്കോടതി നിർദേശം

മദ്യ ശാലകള്‍ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും, 48 മണിക്കൂര്‍ ഡ്രൈ ഡേ

മഹാകുംഭമേളയിലെ 'ഐഐടി ബാബ' ഇപ്പോൾ കുടുംബസ്ഥൻ; ഭാര്യ കർണാടക സ്വദേശിയായ എൻജിനീയർ

SCROLL FOR NEXT