Entertainment

ബിക്കിനിയിൽ അഹാന, 'ഡ്രസും ഇല്ലാതായോ' എന്ന് വിമർശനം; നടി മറുപടി നൽകിയത് ഇങ്ങനെ 

നടിമാരും ആരാധകരും ഉൾപ്പടെ നിരവധിപേരാണ് ഈ അഹാനക്കു പിന്തുണയുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


മാലിദ്വീപില്‍ ഏറെ സന്തോഷത്തിലാണ് നടി അഹാനയും സഹോദരിമാരും. ഏറെ നാളായി കാത്തുവച്ചിരുന്ന സ്വപ്നം സാക്ഷാത്കരിച്ചതിൻരെ സന്തോഷത്തിലാണ് ഇവർ. അഹാനയും സഹോദരിമാരായ ഇഷാനിയും ദിയയും ചേർന്നാണ് മാലിദ്വീപ് ദിനങ്ങൾ ഉത്സവമാക്കുന്നത്. മൂവരും അവധിയാഘോഷത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. 

വെള്ളത്തിൽ നീന്തുതുടിക്കുന്നതും സ്കൂബ ചെയ്യുന്നതുമടക്കം വിഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. മരതകനീല നിറത്തില്‍ ഒഴുകുന്ന വെള്ളത്തിൽ മൽസ്യകന്യകയാണ് താൻ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. എന്നാൽ അഹാനയുടെ ചില ചിത്രങ്ങൽ ഇതിനോടകം വിമർശനങ്ങളും ഏറ്റുവാങ്ങിക്കഴിഞ്ഞു. 

ബിക്കിനി ധരിച്ചുള്ള താരത്തിന്റെ ചിത്രത്തിന് നേർക്കാണ് വിമർശനമേറെയും. ‘ഡ്രസും ഇല്ലാതായോ, ലെവൽ മാറി കളിക്കാൻ തുടങ്ങിയോ, ഒന്ന് നന്നായിക്കൂടേ, അവസരം കിട്ടാൻ വേണ്ടിയാണോ എന്നെല്ലാമാണ് ചിത്രത്തിന് താഴെ കുറിക്കുന്ന ചോദ്യങ്ങൾ. എന്നാൽ ഇവയൊന്നും കണ്ട ഭാവം നടിക്കാതെയാണ് അഹാനയുടെ മറുപടി. വിമർശനത്തിന് പിന്നാലെ കൂ‌ടുതൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താരം. നടിമാരും ആരാധകരും ഉൾപ്പടെ നിരവധിപേരാണ് ഈ സഹോദരിമാർക്കു പിന്തുണയുമായി എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം; പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

SCROLL FOR NEXT