Entertainment

ബിക്കിനിയിൽ മകനെ നീന്തൽ പഠിപ്പിക്കുന്ന കസ്തൂരി, എന്നാൽ ഇതൊരു ഹോട്ട് ചിത്രമല്ല

ഇതൊരു ഹോട്ട് ചിത്രമല്ല എന്ന കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ കയ്യടിയും ചീത്തവിളിയും കേൾക്കാറുള്ള നടിയാണ് കസ്തൂരി. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിക്കിനി ധരിച്ച് മകനെ നീന്തൽ പഠിപ്പിക്കുകയാണ് കസ്തൂരി. ഇതൊരു ഹോട്ട് ചിത്രമല്ല എന്ന കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബിക്കിനി ധരിച്ചതിന്റെ പേരിൽ വിമർശനവുമായി എത്തുന്നവർക്കും മാധ്യമങ്ങൾക്കുമുള്ള മറുപടിയായാണ് താരത്തിന്റെ കുറിപ്പ്. 

ഒരു അമ്മ അവരുടെ മകനെ നീന്തല്‍ പഠിപ്പിക്കുകയാണ്. അതില്‍ ഞെട്ടിക്കുന്നതോ നാണിക്കുന്നതോ ആയ കാര്യമോ ഇല്ലെന്നും കസ്തൂരി പറയുന്നു. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഹോട്ട് പിക്ക് അല്ലെന്ന് കുറിച്ചത്. എന്നാൽ ഏതാണ് ഹോട്ട് പിക്ക് എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഒറ്റയ്ക്കുള്ള ചിത്രം ഹോട്ട് പിക്ക് ആണെന്ന് പറഞ്ഞാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ട്രോളുകളൊന്നും ബാധിക്കാതിരിക്കാന്‍ ചിത്രങ്ങള്‍ക്കൊപ്പം ചില കുറിപ്പുകളും നടി കൊടുത്തിരുന്നു. നാല്‍പത് വയസില്‍ ഹോട്ട്, അമ്പത് വയസില്‍ മനോഹരി, അറുപത് വയസില്‍ ചിലപ്പോൾ സെക്‌സിയായിരിക്കുമെന്നും നടി പറയുന്നു. തന്റെ ഫിറ്റ്‌നെസിന്റെ പേരില്‍ ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാൽ ചില മാധ്യമങ്ങൾ മോശം തലക്കെട്ടിൽ തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നുമാണ് താരം കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

SCROLL FOR NEXT