Entertainment

ബിഗ് ബോസിന് പിന്നാലെ പുതിയ റിയാലിറ്റി ഷോ; തുടക്കത്തിലെ ചുവടുപിഴച്ച് ശ്രീശാന്ത്, ആദ്യ എവിക്ഷനില്‍ പുറത്ത് 

എലിമിനേഷന്‍ എപ്പിസോഡില്‍ നല്‍കിയ രണ്ട് ടാസ്‌കുകളിലും വിജയം കണ്ടെത്താന്‍ കഴിയതെ വന്നതാണ് ശ്രീശാന്തിന് പുറത്തേക്കുള്ള വഴിതുറന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ മത്സരിച്ചാണ് ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ രണ്ടാം സ്ഥാനം നേടിയതിന് പിന്നാലെ മറ്റൊരു റിയാലിറ്റി ഷോയിലും ശ്രീ ഭാഗമായി. സ്റ്റണ്ട് റിയാലിറ്റി ഷോയായ ഖത്രോം കെ ഖിലാഡിയിലാണ് താരം പങ്കെടുത്തത്. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് വ്യത്യസ്തമായി പുതിയ റിയാലിറ്റി ഷോയില്‍ ആദ്യം തന്നെ ചുവട് പിഴച്ചിരിക്കുകയാണ് താരത്തിന്. ഷോയുടെ ആദ്യ എലിമിനേഷനില്‍ പുറത്തായ രണ്ടുപേരില്‍ ഒരാളായി ശ്രീശാന്ത്. 

എലിമിനേഷന്‍ എപ്പിസോഡില്‍ നല്‍കിയ രണ്ട് ടാസ്‌കുകളിലും വിജയം കണ്ടെത്താന്‍ കഴിയതെ വന്നതാണ് ശ്രീശാന്തിന് പുറത്തേക്കുള്ള വഴിതുറന്നത്. കിടക്കയില്‍ ബന്ധിതനായി കിടന്ന് കൂറകളും മണ്ണിരകളുമായി പൊരുതാനായിരുന്നു ആദ്യ ടാസ്‌ക്. തുടക്കത്തില്‍ ശാന്തനായി ടാസ്‌ക് ചെയ്‌തെങ്കിലും പിന്നീട് നിയന്ത്രണം വിട്ട് ടാസ്‌കില്‍ നിന്ന് പിന്മാറുകയായിരുന്നു ശ്രീ. 

സംവിധായകന്‍ രോഹിത് ഷെട്ടിയാണ് ഷോയുടെ അവതാരകന്‍. 12 മത്സരാര്‍ത്ഥികള്‍ അടങ്ങിയ ഷോയില്‍ 11സ്ഥാനം കൊണ്ട് തൃപ്തനാകേണ്ടിവന്നിരിക്കുകയാണ് ശ്രീശാന്തിന്. എന്നാല്‍ ഷോയില്‍ നിന്നുള്ള പുറത്താക്കല്‍ ശ്രീ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. താരത്തെ ഷോയിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

SCROLL FOR NEXT