Entertainment

ബിജുമേനോന്‍ ചിത്രത്തിലൂടെ വിക്രം വീണ്ടും മലയാളത്തിലേക്കോ? 

നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം റോസാപ്പൂവിലൂടെ വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമായികൊണ്ടിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം റോസാപ്പൂവിലൂടെ വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമായികൊണ്ടിരിക്കുകയാണ്. വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് ചിത്രം സാമി സ്‌ക്വയറിന്റെ നിര്‍മാതാവാണ് റോസാപ്പൂവും നിര്‍മിക്കുന്നത് എന്നുള്ളതായിരുന്നു ഈ വാര്‍ത്തകള്‍ക്ക് പിന്നിലെ പ്രധാന കാരണം. എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങളില്‍ വിക്രം എത്തുമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നാണ് റോസാപ്പൂവിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഡിസംബറില്‍ റിലീസിന് തയ്യാറെടുക്കുന്ന റോസാപ്പൂവിന്റെ അവസാന ഘട്ട ചിത്രീകരണം ചെന്നൈയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു