Entertainment

ബിയര്‍ കുപ്പിയെറിഞ്ഞ് അജു വര്‍ഗീസ്, തൊട്ട് പിന്നാലെ നിവിന്‍ പോളിയും

കലിപ്പ് ലുക്കില്‍ ആണ് നടന്‍ അജു വര്‍ഗീസും നിവിന്‍ പോളിയും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ പോസ്റ്റര്‍ പുറത്ത്. കലിപ്പ് ലുക്കില്‍ ആണ് നടന്‍ അജു വര്‍ഗീസും നിവിന്‍ പോളിയും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിവിന്‍ പോളി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. 

ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസന്‍ തന്നെ അവതരിപ്പിച്ച് അനശ്വരമാക്കിയ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തില്‍ പാര്‍വതി അഭിനയിച്ച ശോഭ എന്ന കഥാപാത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ധ്യാന്‍ ലവ് ആക്ഷന്‍ ഡ്രാമയുടെ കഥയെഴുതിയിരിക്കുന്നത്.

ദിനേശന്‍ എന്ന് തന്നെയാണ് നിവിന്‍ പോളി കഥാപാത്രത്തിന്റെ പേര്. സാഗര്‍ എന്നാണ് അജു വര്‍ഗീസ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത് റോബി വര്‍ഗീസ് രാജും ജോമോന്‍ ടി ജോണും ചേര്‍ന്നാണ്. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രം ഓണത്തിന് തിയേറ്ററിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം