Entertainment

ബി​ഗ് ബോസിൽ മത്സരാർത്ഥിയുടെ ആത്മഹത്യാശ്രമം; നടിയുടെ പ്രവർത്തിയിൽ നിരാശനെന്ന്  കമല്‍ ഹാസന്‍ 

ഷോയുടെ മൂന്നാം സീസണിലാണ് മത്സരാർത്ഥി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ തമിഴ് പതിപ്പിൽ മത്സരാര്‍ഥിയുടെ ആത്മഹത്യാശ്രമം. ഷോയുടെ മൂന്നാം സീസണിലാണ് മത്സരാർത്ഥി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്. നടി മധുമിതയാണ് കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.  

ഷോയിലെ മറ്റ് മത്സരാർത്ഥികളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് താരം ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ഇതോടെ ഇവരെ ഷോയിൽ നിന്ന് പുറത്താക്കി. കമല്‍ ഹാസന്‍ അവതാരകനായെത്തുന്ന പരിപാടിയിലാണ് സംഭവം. മധുമിതയുടെ പ്രവൃത്തിയില്‍  താന്‍ ഏറെ നിരാശനാണെന്നും സ്വയം മുറിവേല്‍പിച്ച് കൊണ്ടുള്ള മധുമിതയുടെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് ഒരു ചീത്ത മാതൃകയാണെന്നും കമല്‍ പറഞ്ഞു. 

ഇന്ത്യയിൽ ആദ്യമായി ഹിന്ദിയിൽ ആരംഭിച്ച ബി​ഗ് ബോസ് ഷോ പിന്നീട് മറ്റ് ഭാഷകളിലേക്കും എത്തുകയായിരുന്നു. മലയാളമടക്കമുള്ള ഭാഷകളിൽ ശ്രദ്ധേയമായ ഷോ വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികളെയാണ് മത്സരാർത്ഥികളായി തിരഞ്ഞെടുക്കുന്നത്. ഇവരെ 100 ദിവസം പുറം ലോകവുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ച് ഒരു വീട്ടിൽ താമസിപ്പിക്കുന്നു. 

മത്സരാർത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറകളിലൂടെ ഒപ്പിയെടുത്താണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ടാസ്കുകളിലൂടെയും സൗഹൃദത്തിലൂടെയും പ്രേക്ഷകരുടെയും സഹമത്സരാർത്ഥികളുടെയും ഇഷ്ടം നേടി പ്രതിസന്ധികൾ തരണം ചെയ്യുന്നവരാണ് ഒടുവിൽ വിജയിയാവുക. ഒരോ ആഴ്ചയും വോട്ടെടുപ്പ് നടക്കുന്ന മത്സരത്തിൽ അവസാനം വരെ പിടിച്ചുനിൽക്കുന്ന‌യാളാണ് വിജയി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്