Entertainment

ബി​ഗ് ബോസ് താരവും നടനുമായ പ്രദീപ് ചന്ദ്രൻ വിവാഹിതനാകുന്നു; വധു അനുപമ

നാളെ (ജൂലൈ 12) ആണ് ഇരുവരുടെയും വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ ശ്രദ്ധേയനായ സീരിയൽ താരവും സിനിമാ നടനുമായ പ്രദീപ് ചന്ദ്രൻ വിവാഹിതനാകുന്നു. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയും കരുനാഗപ്പള്ളി സ്വദേശിയും ആയ അനുപമ രാമചന്ദ്രൻ ആണ് വധു. നാളെ (ജൂലൈ 12) ആണ് ഇരുവരുടെയും വിവാഹം.

താൻ വിവാഹിതൻ ആകാൻ പോകുന്ന സന്തോഷം പ്രദീപ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവരെയും പങ്കെടുപ്പിച്ചു വിവാഹം വിപുലമായി നടത്താനുള്ള ആഗ്രഹം കൊറോണ കാരണം നടക്കാത്തതിന്റെ നിരാശയും പ്രദീപ് പങ്കുവച്ചു. വിദേശത്തുള്ള ചേട്ടൻ ഉൾപ്പെടെ പ്രിയപ്പെട്ട ഒരുപാട് പേരെ ഉൾപ്പെടുത്താതെയാണ് വിവാഹം നടക്കാൻ പോകുന്നതെന്നും അതിൽ ഒരുപാട് വേദനയുണ്ടെന്നും താരം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT