Entertainment

ബീഫില്ലാതെങ്ങനെ പൊറോട്ട കഴിക്കും; സുഡാനിയുടെ വിലാപം

നൈജീരിയയിലുള്ള തന്റെ വീടിനടുത്തു നിന്ന് പൊറോട്ട കിട്ടിയെന്നും പക്ഷേ ബീഫിന് പകരം മട്ടന്‍ കഴിച്ച് തൃപ്തിപ്പെടേണ്ടി വന്നെന്നുമാണ് പുതിയ ട്വീറ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

ടുവില്‍ സുഡുവിന് പൊറോട്ട മാത്രം കഴിച്ച് കൊതിയടക്കാനാണ് വിധി. രണ്ട് ദിവസം മുന്‍പാണ് സുഡുവെന്ന സാമുവല്‍ എ റോബിന്‍സണ്‍ കേരളം മിസ് ചെയ്യുന്നുവെന്നും പൊറോട്ടയും ബീഫ് കറിയും കഴിക്കണമെന്നും പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടത്. ശരിക്കും ഞാന്‍ കേരളത്തെ മിസ് ചെയ്യുന്നു. ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനായി അടുത്ത ഓഫറിന് വേണ്ടി കാത്തിരിക്കുകയാണ്. എനിക്ക് പൊറോട്ടയും ബീഫ് കറിയും വേണമെന്നുമായിരുന്നു കേരളത്തില്‍ നിന്നെടുത്ത സെല്‍ഫിക്കൊപ്പം സുഡു എഴുതിയത്.

ഇപ്പോള്‍ സുഡു ട്വിറ്ററില്‍ വീണ്ടുമൊരു കുറിപ്പെഴുതിയിരിക്കുകയാണ്. നൈജീരിയയിലുള്ള തന്റെ വീടിനടുത്തു നിന്ന് പൊറോട്ട കിട്ടിയെന്നും പക്ഷേ ബീഫിന് പകരം മട്ടന്‍ കഴിച്ച് തൃപ്തിപ്പെടേണ്ടി വന്നെന്നുമാണ് പുതിയ ട്വീറ്റ്. കേരളത്തെ ശെരിക്കും മിസ് ചെയ്യുന്നുണ്ടെന്നും സുഡു ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊറോട്ടയും മട്ടണ്‍ കറിയുമായി ടേബിളിനു മുന്നിലിരിക്കുന്ന സുഡുവിന്റെ ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തവണത്തെ ട്വീറ്റില്‍ ബീഫിന് പകരം ചിക്കന്‍ എന്നായിരുന്നു സുഡു എഴുതിയത്. പിന്നീട് അത് തിരുത്തി മട്ടനാക്കി. പിന്നാലെ പൊറോട്ടയ്‌ക്കൊപ്പം ബെസ്റ്റ് ബീഫാണെന്ന് മലയാളികള്‍ പറഞ്ഞതോടെ സുഡുവിന്റെ മറുപടിയെത്തി. ബീഫ് കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോ പറഞ്ഞത്രേ... ഒന്നും പേടിക്കേണ്ട കേരളത്തില്‍ വന്ന് ധൈര്യമായി ബീഫ് കളിച്ചോളാന്‍ പറഞ്ഞ് സുഡുവിന് ധൈര്യം കൊടുക്കുന്ന മലയാളികളുടെ റീട്വീറ്റുകളായിരുന്നു പിന്നീട് വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !