Entertainment

'ബെഞ്ചമിൻ ലൂയിസിന്റെ തോളിൽ കയറി ഡാൻസ് കളിക്കുന്ന കുട്ടി', ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് ഷറഫു​ദ്ദീന്റെ പരാതി

ബെഞ്ചമിനെ വട്ടം കറക്കുന്ന ഒരു വില്ലത്തി തന്റെ വീട്ടിലുണ്ടെന്ന് ആരാധകരെ കാണിച്ചു തരികയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

കൊമഡി റോളുകളിലൂടെ ശ്രദ്ധേയനായ ഷറഫുദ്ദീൻ അടുത്തിടെ റൂട്ട് മാറ്റിപ്പിടിച്ചിരിക്കുകയാണ്. മൂത്തോൻ, അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലൂടെ വില്ലനായിട്ടാണ് ഷറഫുദ്ദീന്റെ വേഷമാറ്റം. അഞ്ചാം പാതിരയിൽ സൈക്കോ കില്ലറായാണ് താരം എത്തിയത്. ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ബെഞ്ചമിൻ ലൂയിസ് എന്ന കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോൾ ബെഞ്ചമിനെ വട്ടം കറക്കുന്ന ഒരു വില്ലത്തി തന്റെ വീട്ടിലുണ്ടെന്ന് ആരാധകരെ കാണിച്ചു തരികയാണ് താരം. 

മകൾ ദുവയാണ് ഷരഫുദ്ദീനിന്റെ കഥയിലെ വില്ലത്തി. അച്ഛനെ പണിയെടുക്കാൻ സമ്മതിക്കാതെ തോളത്തു കയറി ഇരുന്ന് ഡാൻസ് ചെയ്യുകയാണ് ദുവ. ലാപ്ടോപ്പിന് മുന്നിലാണ് ഷരഫുദ്ദീനിന്റെ ഇരിപ്പ്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാറെ, ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല എന്നാണ് താരം കുറിച്ചിരിക്കുന്നത്. 

എന്തായിലും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ചാം പാതിരയിലെ പ്രകടനത്തെ പുകഴ്ത്തി നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ തന്നെയാണ് താരം. മകൾക്കും ഭാര്യയ്ക്കുമൊപ്പമാണ് ഷറഫുദ്ദീന്റെ ലോക്ക്ഡൗൺ ദിനങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT