Entertainment

ബേബിമോളല്ല ഇനി 'ഹെലൻ'; വിനീത് ചിത്രത്തിൽ നായികയായി അന്ന ബെൻ, ഫസ്റ്റ് ലുക്ക് 

ചിത്രത്തിലെ ടൈറ്റിൽ വേഷമാണ് അന്നയെ തേടിയെത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയെടുത്തിരിക്കുകയാണ് നടി അന്ന ബെൻ. ബേബി മോൾ എന്ന അന്നയുടെ കഥാപാത്രവും ഹിറ്റ് ഡയലോ​ഗുകളും അത്രകണ്ട് പ്രസിദ്ധമാണ്. ഇപ്പോഴിതാ അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് അന്ന ബെൻ. 

വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന 'ഹെലൻ' എന്ന ചിത്രത്തിലെ ടൈറ്റിൽ വേഷമാണ് അന്നയെ തേടിയെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‌ർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദി ചിക്കൻ ഹബ്ബ് എന്ന ഫ്രൈഡ് ചിക്കൻ ഷോപ്പിലെ വെയ്ട്രസ് ആയാണ് പോസ്റ്ററിലെ ചിത്രം.

നവാഗതനായ മാത്തുക്കുട്ടി സേവ്യർ ആണ് ഹെലന്റെ സംവിധായകൻ. മാത്തുക്കുട്ടിക്കൊപ്പം ആല്‍ഫ്രെഡ് കുര്യൻ ജോസഫും നോബിൾ ബാബു തോമസും ചേർന്നാണ് തിരക്കഥ. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തയേറ്ററുകളിൽ എത്തിക്കുന്നത്. നാളെ മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയരും; തീരുമാനം ഈയാഴ്ച; റിപ്പോര്‍ട്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 'കേന്ദ്ര ജീവനക്കാർ'; സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, നാളെ പ്രത്യേക സിറ്റിങ്

SCROLL FOR NEXT