Entertainment

ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കുന്നില്ല, പരാതിയുമായി നിർമാതാവ് 

മരട് 357 എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് പരാതിയുമായി രം​ഗത്തത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ‍ ബൈജു സന്തോഷ് പ്രതിഫലത്തുക കുറയ്ക്കാൻ‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി നിർമാതാവ്. മരട് 357 എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് പരാതിയുമായി രം​ഗത്തത്തിയത്. തന്റെ പ്രതിഫലം 20 ലക്ഷം രൂപയാണെന്നും തുക കുറയ്ക്കാൻ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം. 

തുക പൂർണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്ന് ബൈജു നിലപാടെടുത്തെന്നും ആരോപണമുണ്ട്. നടനുമായി എട്ട് ലക്ഷം രൂപയുടെ കരാറാണുളളതെന്ന് സംഘടനയ്ക്ക് നൽകിയ പരാതിയിൽ നിർമാതാവ് അറിയിച്ചു. കരാറിന്റെ കോപ്പി ഉൾപ്പെടെ നൽകിയെന്നാണ് സുചന. 

നേരത്തെ കോവിഡ് പ്രതിസന്ധിയുടെ കാലത്തും പല താരങ്ങളും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനുപിന്നാലെ ജോജു, ടോവീനോ ഉൾപ്പടെയുള്ള താരങ്ങൾ പ്രതിഫലം കുറയ്ക്കുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. മോഹൻലാൽ പ്രതിഫലം പകുതിയാക്കിയതായാണ് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍