Entertainment

'ബൊമ്മി'യിലേക്കുള്ള യാത്ര; സൂരരൈ പോട്രിൽ അപർണ എത്തിയത് ഇങ്ങനെ (വീഡിയോ)

'ബൊമ്മി'യിലേക്കുള്ള യാത്ര; സൂരരൈ പോട്രിൽ അപർണ എത്തിയത് ഇങ്ങനെ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്റെ വരവും നടത്തിയ കഠിനാധ്വാനത്തെക്കുറിച്ചും വെളിപ്പെടുത്തി നടി അപർണ ബാലമുരളി. ബൊമ്മി എന്ന കഥാപാത്രത്തിലേക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങളും അപർണ പറയുന്നു. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് നടി തന്റെ അനുഭവം വിവരിക്കുന്നത്. 

കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വീഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ഉണ്ടായിരുന്നു.

ഏറെ മാസം നീണ്ടു നിന്ന പരിശീലനത്തിനും ക്ലാസുകൾക്കും ശേഷമാണ് അപർണയും മറ്റ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിച്ചത്. സൂര്യയാണ് ചിത്രത്തിൽ നായകൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി