Bun World Iyengar Bakery 
Entertainment

'ബൊമ്മി'യുടെ ബൺ വേൾഡിന് 25 വയസ്സ്; ഭാര്യയ്ക്ക് കൈയടിച്ച് ക്യാപ്റ്റൻ ഗോപിനാഥ് 

‘ബൺ വേൾഡ് അയ്യങ്കാർ ബേക്കറി‘ എന്നാണ് ഭാർ​ഗവിയുടെ യഥാർത്ഥ ബേക്കറിയുടെ പേര്

സമകാലിക മലയാളം ഡെസ്ക്

സൂര്യയും അപർണാ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തിയ ‘സൂരറൈ പോട്ര്‘ഏറെ പ്രേക്ഷകരെ നേടിയ ചിത്രമാണ്. എയർ ഡെക്കാൻ ഉടമയായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. തമിഴ്‌നാട്ടിലെ ഗ്രാമീണ യുവാവായ നെടുമാരന്റെ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാനുള്ള യാത്രയുടെ കഥയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ബൊമ്മി എന്ന വേഷത്തിലെത്തി മികച്ച പ്രകടനം കാഴ്ചവച്ചത് മലയാളത്തിന്റെ പ്രിയനടി അപർണയാണ്. ബൊമ്മിയുടെ ബേക്കറിയെ പറ്റിയുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ക്യാപ്റ്റൻ ഗോപിനാഥിൻറെ ജീവിതത്തിൽ താങ്ങായി നിന്നത് ഭാര്യ ഭാർഗവി ഗോപിനാഥാണ്(ബൊമ്മി). ചിത്രത്തിലെതു പോലെ സ്വന്തമായൊരു ബേക്കറി തുടങ്ങുകയും അതിനെ വലിയൊരു സംരംഭമായി വളർത്തുകയുമായിരുന്നു ഭാർ​ഗവി. ‘ബൺ വേൾഡ് അയ്യങ്കാർ ബേക്കറി‘ എന്നാണ് ഭാർ​ഗവിയുടെ യഥാർത്ഥ ബേക്കറിയുടെ പേര്. 

ഇപ്പോഴിതാ ബൺവേൾഡിന് 25 വയസ്സ് ആയിരിക്കുകയാണ്. ക്യാപ്റ്റൻ ഗോപിനാഥാണ് ഭാര്യയുടെ ബേക്കറി പ്രവർത്തനമാ‌രംഭിച്ചിട്ട് 25 വർഷമായെന്ന് അറിയിച്ചത്. ജീവിതത്തിലൊരിക്കലും സ്വപ്നത്തെ കൈവിടാതെ മുന്നേറുന്ന പങ്കാളിക്ക് അഭിനന്ദനങ്ങൾ കുറിച്ചിരിക്കുകയാണ് അദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT