Entertainment

ബോഡിഗാര്‍ഡായി പിങ്ക് ഉടുപ്പിട്ട സുന്ദരിമാര്‍: മകന് അച്ഛനേക്കാളേറെ ആരാധകരോ!!, വീഡിയോ  

തെലുങ്കിലെ വന്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ആദിത്യ വര്‍മ്മ എന്ന മാസ് ചിത്രത്തിലാണ് ധ്രുവ് ആദ്യമായി അഭിനയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന് ഇത്രപെട്ടെന്ന് ആരാധകര്‍ കൂടിയോ എന്നാണ് ആളുകള്‍ അതിശയിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു കോളജില്‍ അതിഥിയായി എത്തിയപ്പോള്‍ താരത്തിനെ വരവേല്‍ക്കാനെത്തിയത് വനിതാ ബോഡിഗാര്‍ഡുമാരായിരുന്നു. പിങ്ക് ഉടുപ്പിട്ട മിടുക്കി പെണ്ഡകുട്ടികള്‍ നടന്‍ വന്ന് പോകുന്നതുവരെ അവരുടെ ജോലി ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. 

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന എംഒവി വൈഷ്ണവ് കോളജിലാണ് 'ആദിത്യ വര്‍മ'യായി ധ്രുവ് എത്തിയത്. റിലീസിനൊരുങ്ങുന്ന ആദിത്യ വര്‍മ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ധ്രുവ്. കോളജിലെത്തിയ ധ്രുവിനു ചുറ്റും ആരാധികമാര്‍ തടിച്ചുകൂടി. പാട്ടുപാടിയും സിനിമയിലെ ഡയലോഗ് പറഞ്ഞും ധ്രുവ് ആരാധികമാരെ കൈയ്യിലെടുത്തു.

തെലുങ്കിലെ വന്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ആദിത്യ വര്‍മ്മ എന്ന മാസ് ചിത്രത്തിലാണ് ധ്രുവ് ആദ്യമായി അഭിനയിക്കുന്നത്. തെലുങ്കില്‍ യുവതാരം വിജയ് ദേവരകൊണ്ടയാണ് നായകനായി അഭിനയിച്ചത്. വെറും 5 കോടി ബഡ്ജറ്റില്‍ 50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം തമിഴിലേക്ക് എത്തുമ്പോള്‍ ഒരു മലയാളി സാന്നിദ്ധ്യം കൂടി ചര്‍ച്ചയാകുന്നുണ്ട്. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഈ 4 എന്റര്‍ടൈന്മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു