Entertainment

'ബോബന്‍ കുഞ്ചാക്കോ എന്ന  ഇസഹാക് കുഞ്ചാക്കോ'; മകന്റെ പേര് പങ്കുവച്ച് ചാക്കോച്ചൻ 

പേരിടൽ ചടങ്ങിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പേര് കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടുവിൽ ആരാധകർ കാത്തിരുന്ന ആ വാർത്ത ചാക്കോച്ചൻ പങ്കുവച്ചു. മകന് പേരിട്ടു. ബോബന്‍ കുഞ്ചാക്കോ എന്ന  ഇസഹാക് കുഞ്ചാക്കോ എന്നാണ് പേര്. ഇതോടെ കുഞ്ഞ് പിറന്നത് മുതലുള്ള ഊഹാപോഹങ്ങൾ അവസാനിച്ചിരിക്കുകയാണ്. 

ചാക്കോച്ചൻ തന്നെയാണ് മകന്റെ പേര് ആരാധകരുമായി പങ്കുവച്ചത്. തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെ ഇന്ന് താരം പേര് വെളിപ്പെടുത്തി. പേരിടൽ ചടങ്ങിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പേര് കുറിച്ചത്. എല്ലാവരുടെയും ആശംസകൾക്കും പ്രാർത്ഥനകൾക്കും ഇസ്സയുടെ സ്നേഹം എന്നും താരം കുറിച്ചു. 

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇരുവരും 14ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഈ വിവാഹവാര്‍ഷികം എക്‌സ്ട്രാ സ്‌പെഷ്യല്‍ ആണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് സന്തോഷ വാര്‍ത്ത എത്തിയത്. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരാണ് ബോബൻ കുഞ്ചാക്കോ. കുഞ്ഞുണ്ടായ അന്നുമുതൽ ആരാധകർ പ്രവചിച്ചതും ഈ പേരു തന്നെ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT