Entertainment

ബോളിവുഡിലേക്ക് ചുവടുവെച്ച് പ്രാ‍ർത്ഥന ഇന്ദ്രജിത്ത്; ആദ്യ ​ഗാനം ​ഗോവിന്ദ് വസന്തയ്ക്കൊപ്പം

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ബോളിവുഡിലേക്ക് അരങ്ങേറുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ എന്ന ചിത്രത്തിലെ 'ലാലേട്ടാ ലാ ലാ ലാ' എന്ന പാട്ടുപാടിയാണ് നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന പിന്നണി​ഗാനരം​ഗത്തിലേക്ക് കടക്കുന്നത്. ഇതിന് ശേഷം മലയാള സിനിമ സം​ഗീത രം​ഗത്ത് സജീവമായ താരപുത്രി ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് സം​ഗീത സംവിധായകൻ ​ഗോവിന്ദ് വസന്തയ്ക്കൊപ്പം 'രേ ബാവ്‌രേ' പാടിയാണ് പ്രാർത്ഥനയുടെ തുടക്കം. 

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ബോളിവുഡിലേക്ക് അരങ്ങേറുന്നത്. ​ഗോവിന്ദ് തന്നെയാണ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ. എന്തായാലും പ്രാർത്ഥനയുടെ ആദ്യ ഹിന്ദി ​ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ നായകനായി എത്തിയ സോളോയ്ക്കു ശേഷം ബിജോയ് നമ്പ്യാർ ചെയ്യുന്ന ചിത്രമാണ് ഇത്.

എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ എന്നാണ് പാട്ടു കേട്ട ശേഷമുള്ള പൃഥ്വിരാജിന്റെ പ്രതികരണം. ഇന്ദ്രജിത്തും പൂർണിമയും മകളുടെ ബോളിവുഡ് അരങ്ങേറിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. മോഹൻലാലിലെ സൂപ്പർഹിറ്റ് ​ഗാനത്തിന് ശേഷം  കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT