Entertainment

കേരളം കീഴടക്കാന്‍ കളരിപ്പയറ്റുമായി സണ്ണി ലിയോണി എത്തുന്നു

സണ്ണി ലിയോണി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രം വിരമഹാദേവിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണി ലിയോണി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രം വിരമഹാദേവിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മലയാളിയായ കളരിയഭ്യാസിയായി സണ്ണി ലിയോണി വേഷമിടുന്ന ചിത്രം തമിഴ് സംവിധായകന്‍ വിസി വടിവുടയാനാണ് സംവിധാനം ചെയ്യുന്നത്. സ്റ്റീവ്സ് കോര്‍ണ്ണറിന്‍റെ ബാനറില്‍ പൊന്‍സേ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്നലെ ചെന്നെെയിൽ വച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 

ഹൈദ്രാബാദ് രാമോജി ഫിലിം സിറ്റിയില്‍ പണിത വമ്പന്‍ കൊട്ടാരങ്ങളുടെ സെറ്റിലും, കേരള- തമിഴ്നാട് ബോര്‍ഡറിലുള്ള കൊടുംവനങ്ങളിലുമായി വീരമഹാദേവിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഞ്ചു ഭാഷകളിലായി 100 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന വീരമഹാദേവി ഒരു ചരിത്ര സിനിമയായാണ് ഒരുങ്ങുന്നത്. 

150ദിവസത്തെ ഡേറ്റ് ചിത്രത്തിന്റെ ഷൂട്ടിം​ഗിനായി അനുവദിച്ച സണ്ണി ലിയോണി
വളരെ താത്പര്യത്തോടെയാണ് വിരമഹാദേവിയിലെ വേഷം ഏറ്റെടുത്തത്.  വീരമഹാദേവി പൂർത്തീകരിച്ചതിന് ശേഷമേ താൻ മറ്റ് ചിത്രങ്ങൾ ഏറ്റെടുക്കൂ
എന്നായിരുന്നു സണ്ണിയുടെ വാക്കുകൾ. താൻ ഒരുപാട് കാലമായി ആ​ഗ്രഹിച്ചിരുന്ന ഒരു വേഷമാണിതെന്നും ആദ്യമായാണ് താൻ ഒരു ചരിത്രസിനിമയുടെ ഭാ​ഗമാകുന്നതെന്നും പറഞ്ഞ സണ്ണി ​ദക്ഷിണേന്ത്യയിൽ തനിക്ക് വളരെയധികം ആരാധകരുണ്ടെന്നും അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും അഭിപ്രായപ്പെട്ടു. 

സിജി ഗ്രാഫിക്സ് കൂടുതലായി ഉപയോ​ഗിച്ചിട്ടുള്ള ചിത്രമാണ് വീരമഹാദേവി. ഇന്ത്യയിലെ മികച്ച ​ഗ്രാഫിക്സ് കമ്പനികളും കാനഡ കമ്പനിയും ചേര്‍ന്നാണ് ചിത്രത്തിലെ സിജിവര്‍ക്കുകള്‍ ചെയ്യുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT