Entertainment

ബോളിവുഡ് നടനൊപ്പം റാമ്പിൽ 'അപ്രതീക്ഷിത അതിഥി' ; അമ്പരപ്പ് ; എറിഞ്ഞോടിച്ച് സംഘാടകർ ( വീഡിയോ )

ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെ ഫാഷൻ ഷോയ്ക്കിടെ റാമ്പിൽ അപ്രതീക്ഷിത അതിഥി

Author : സമകാലിക മലയാളം ഡെസ്ക്

മും​ബൈ: ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെ ഫാഷൻ ഷോയ്ക്കിടെ റാമ്പിൽ അപ്രതീക്ഷിത അതിഥി. അതിഥിയെ കണ്ട് കാണികൾ അമ്പരന്നു. എന്നാൽ യാതൊരു ഭാവഭേദവും ഇല്ലാതെയായിരുന്നു അതിഥിയുടെ നിൽപ്പും നടപ്പും. ഒടുവിൽ അനധികൃതമായി റാമ്പിൽ കടന്നെത്തിയ അതിഥിയെ പുറത്തേക്ക് ഓടിച്ചാണ് സംഘാടകർ പരിപാടി പൂർത്തിയാക്കിയത്. 

ക​ഴി​ഞ്ഞ ദി​വ​സം ഡി​സൈ​ന​ർ രോ​ഹി​ത് ബാ​ലി​നാ​യി ബ്ലെ​ൻ​ഡേ​ഴ്സ് പ്രൈ​ഡ് ഫാ​ഷ​ൻ ടൂ​റി​ൽ സി​ദ്ധാ​ർ​ഥ് റാ​മ്പിൽ നിൽക്കെയാണ് അ​പ്ര​തീ​ക്ഷി​ത അ​തി​ഥി എ​ത്തിയത്. സു​ര​ക്ഷാ മേ​ഖ​ല മ​റി​ക​ട​ന്ന് ഒ​രു നാ​യ റാ​മ്പി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. സി​ദ്ധാ​ർ​ഥ് ന​ട​ന്നു തു​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ഇ​ത്. സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന മോ​ഡ​ലു​ക​ൾ​ക്കു മു​ന്നി​ൽ നെ​ഞ്ചു വി​രി​ച്ച്, വാ​ലാ​ട്ടി "അ​തി​ഥി’ നി​ന്നു. 

ഇ​തി​നു​ശേ​ഷം നാ​യ റാ​മ്പി​ൽ മോഡലുകൾക്കിടയിലൂടെ ന​ട​പ്പു തു​ട​ങ്ങി​. ഇ​തോ​ടെ കാ​ഴ്ച​ക്കാ​രു​ടെ​യും കാ​മ​റ​ക​ളു​ടെ​യും ശ്ര​ദ്ധ മു​ഴു​വ​ൻ നാ​യ​യി​ലാ​യി. തുടർന്ന് നാ​യ​യെ പു​റ​ത്താ​ക്കാ​ൻ സം​ഘാ​ട​ക​ർ രം​ഗത്തെത്തുകയായിരുന്നു. ഒ​രു വ​ശ​ത്തു​കൂ​ടി കടന്നുവന്ന നായ പക്ഷെ, വേ​ദി​യി​ലൂ​ടെ ന​ട​ന്ന് മ​റു​വ​ശ​ത്തു​കൂ​ടി​യാ​ണ് പ്രകടനം പൂർത്തിയാക്കി വേദി വിട്ടത്. നായ സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയതിന് ശേഷമാണ് സിദ്ധാർത്ഥ് റാമ്പിലെത്തിയത്.  നാ​യ​യു​ടെ റാ​മ്പി​ലെ "മി​ന്നും​പ്ര​ക​ട​നം’ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങൾ വൈറലായിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ