ബോളിവുഡ് നടന്‍ സതീഷ് കൗഷിക്‌ 
Entertainment

ബോളിവുഡ് നടന്‍ സതീഷ് കൗഷിക്കിന് കോവിഡ്

മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗഷിക്കിന് കോവിഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗഷിക്കിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. 

'ദയവായി ശ്രദ്ധിക്കൂ. തനിക്ക് കോവിഡ് പോസിറ്റീവാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പെട്ടന്ന് തന്നെ രോഗമുക്തനായി ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് നടന്‍ അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും