Entertainment

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ഓംപ്രകാശ് അന്തരിച്ചു

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുത്തച്ഛന്‍ കൂടിയായ ഓംപ്രകാശ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; പ്രമുള ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെ ഓംപ്രകാശ് അന്തരിച്ചു. 93 വയസായിരുന്നു. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുത്തച്ഛന്‍ കൂടിയായ ഓംപ്രകാശ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെതുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. 

നടന്‍ ദീപക് പരാഷറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ ബോളിവുഡിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. 

ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷനാണ് ഓംപ്രകാശിന്റെ മകള്‍. ഹൃത്വിക്കിന്റെ പുതിയ ചിത്രം സൂപ്പര്‍ 30 റിലീസായതിന് പിന്നാലെ നാനയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. എന്റെ സൂപ്പര്‍ ടീച്ചറാണ് നാന എന്നാണ് താരം കുറിച്ചത്. 

ആപ് കി കസം, ആഖിര്‍ ക്യോന്‍, അര്‍പന്‍, അപ്‌ന ബനാ ലോ എന്നിവയാണ് ഓം പ്രകാശ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആയ സാവന്‍ ജൂം കെ, ആയീ മിലന്‍ കി ബേല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും