Entertainment

ബ്രാലെറ്റും പലാസ്സോയും ധരിച്ച് ഗ്ലാമറാസായി മാളവിക; ലാക്‌മേ ഫാഷന്‍ വീക്കിൽ തിളങ്ങി നടി (വിഡിയോ)

ഡീപ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞതായിരുന്നു പലാസ്സോ

Author : സമകാലിക മലയാളം ഡെസ്ക്

ന്താരാഷ്ട്ര മോഡലുകളും ബോളിവുഡ് താരങ്ങളും ചുവടുവയ്ക്കുന്ന റാംപിൽ തിളങ്ങി മലയാളി നടി മാളവിക മോഹനന്‍. ലാക്‌മേ ഫാഷന്‍ വീക്കില്‍ ഡിസൈനര്‍മാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്. ബ്രാലെറ്റും പലാസ്സോയും ജാക്കറ്റുമായിരുന്നു വേഷം. 

ഡീപ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞതായിരുന്നു പലാസ്സോ. മിനിമല്‍ മെയ്ക്കപ്പും ലൂസ് ഹെയര്‍ സ്റ്റൈലും മാളവികയുടെ ലുക്ക് പൂർണ്ണമാക്കി. ഇന്നലെ തുടക്കംകുറിച്ച ലാക്‌മേ ഫാഷന്‍ വീക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ്. 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മാളവിക പിന്നീട് നിർണായകം, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ബിയോണ്‍ഡ് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച മാളവിക രജനികാന്ത് ചിത്രം പേട്ടയിലും പ്രധാനവേഷത്തിലെത്തി.  തെലുങ്ക് ചിത്രം 'ഹീറോ'യാണ് പുതിയ ചിത്രം. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT