Entertainment

ഭാര്യയ്ക്ക് പിറന്നാള്‍ സ്‌പെഷ്യല്‍ കേക്കുമായി രാജ് കുന്ദ്ര; സന്തോഷം പങ്കുവച്ച് ശില്‍പ ഷെട്ടി

വാനില മെറിന്‍ഗ്വേ കേക്ക് ആണ് താരത്തിനായി രാജ് കുന്ദ്ര ബേക്ക് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണില്‍ 45-ാം പിറന്നാള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് നടി ശില്‍പ ഷെട്ടി. ആരാധകരും സഹപ്രവര്‍ത്തരും ആശംസകള്‍ അറിയിച്ചപ്പോള്‍ പ്രിയപ്പെട്ടവര്‍ ഓണ്‍ലൈനില്‍ എത്തി താരത്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒപ്പംചേരുകയായിരുന്നു. നടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര ഒരുക്കിയ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ കേക്ക് ആയിരുന്നു ആഘോഷങ്ങളുടെ ഹൈലൈറ്റ്.

വാനില മെറിന്‍ഗ്വേ കേക്ക് ആണ് താരത്തിനായി രാജ് കുന്ദ്ര ബേക്ക് ചെയ്തത്. ഒരുപാട് സന്തോഷവും നന്ദിയും അനുഭവപ്പെടുന്നു എന്ന് കുറിച്ചുകൊണ്ടാണ് പിറന്നാള്‍ വിശേഷങ്ങളും ആഘോഷചിത്രങ്ങളും ശില്‍പ പങ്കുവച്ചിരിക്കുന്നത്.

ആഘോഷിക്കാന്‍ മനസ്സുവരുന്ന ദിവസങ്ങളില്‍ അതിനായി കാരണങ്ങള്‍ തിരഞ്ഞെടുക്കുന്ന ആളാണ് താന്‍ എന്ന് ശില്‍പ മുന്‍പും പറഞ്ഞിട്ടുണ്ട്. മകള്‍ സമീഷ പിറന്നിട്ട് 40 ദിവസം തികഞ്ഞപ്പോഴും കേക്ക് മുറിച്ച് താരം സന്തോഷം പ്രകടിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

കാബോ വെര്‍ദേ ടീം ഇന്ത്യയിലെത്തും?; വേദിയായി കൊച്ചിയും പരിഗണനയില്‍

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ മുന്നറിയിപ്പ്; തീരദേശത്ത് റെഡ് അലർട്ട്

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി 'മാറി'; പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം