Entertainment

ഭാവനയും ​ഗണേഷും ഒന്നിക്കുന്ന 99ലെ പുതിയ വിഡിയോ ​ഗാനമെത്തി; തമിഴിനേക്കാൾ ​ഗംഭീരമെന്ന് ആരാധകർ 

അര്‍മാൻ മാലിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച 96ന്റെ കന്നഡ പതിപ്പ് 99ലെ പുതിയ വീഡിയോ ഗാനം പുറത്ത്. ഭാവനയും ​ഗണേഷും ഒന്നിക്കുന്ന ചിത്രത്തിലെ 'ഗമ്യവേ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

യാത്രകളും ഫോട്ടോഗ്രഫിയും ഇഷ്ടപ്പെടുന്ന നായകനെ വിവരിക്കുന്ന ഗാനമാണ് ഇത്. കവിരാജിൻ്റെ വരികൾക്ക് അര്‍ജുൻ ജന്യയാണ് ഈണം പകര്‍ന്നിരിക്കുന്നത്. അര്‍മാൻ മാലിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട വിഡിയോ ഇതിനോടകം ഒന്നരലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 

പ്രീതം ഗുബ്ബിയാണ് 99 ഒരുക്കുന്നത്. ഭാവനയെ തൃഷയുടെ തങ്കച്ചി(അനിയത്തി) എന്നാണ് തമിഴ് സിനിമാലോകം വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൃഷ അനശ്വരമാക്കിയ ജാനുവായി ഭാവനയെത്തുമ്പോള്‍ ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഭാവനയും ഗണേഷും ഇതിനുമുന്‍പ് ഒന്നിച്ചഭിനയിച്ച റോമിയോ തെലുങ്കിൽ വലിയ വിജയം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു