Entertainment

ഭാവിജീവിതം തിളക്കമാര്‍ന്നതെന്ന് പേളി; പേര്‍ളിഷ് വിവാഹത്തിന് ആശംസകളുമായി ആദിലും ജിപിയും 

ആലുവയില്‍ നടന്ന വിവാഹചടങ്ങിലാണ് ജിപി എത്തിയതെങ്കില്‍ പാലക്കാട്ടെ വിവാഹത്തിലാണ് ആദില്‍ പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

പേര്‍ളിഷ് വിവാഹവിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന ആഘോഷമേളങ്ങള്‍ ഇന്ന് പാലക്കാട് നടന്ന ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിലാണ് എത്തിനില്‍ക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് പരിപാടികളില്‍ പങ്കെടുത്തത്. 

പേളിയുടെ അടുത്ത സുഹൃത്തുക്കളും മിനിസ്‌ക്രീനില്‍ ഒപ്പം പ്രവര്‍ത്തിച്ചവരുമായ ഗോവിന്ദ് പത്മസൂര്യയുടെയും ആദിലിന്റെയും സാന്നിധ്യമാണ് ആരാധകര്‍ ഏറ്റവുമധികം ഉറ്റുനോക്കിയത്. പേളി അവതാരകയായി എത്തിയ നൃത്ത റിയാലിറ്റി ഷോയില്‍ ഒപ്പമുണ്ടയിരുന്നവരാണ് ഇരുവരും. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള മൂവരുടെയും സൗഹൃദം ഏറെ ചര്‍ച്ചയായിട്ടുമുണ്ട്. 

ആലുവയില്‍ നടന്ന വിവാഹചടങ്ങിലാണ് ജിപി എത്തിയതെങ്കില്‍ പാലക്കാട്ടെ വിവാഹത്തിലാണ് ആദില്‍ പങ്കെടുത്തത്. ഇരുവരും പ്രിയ സുഹൃത്തിനും ശ്രീനിഷിനും ആശംസകള്‍ നേര്‍ന്ന് ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക