Entertainment

ഭൂമിയിലെ പുഴുക്കളെയും കീടങ്ങളെയെല്ലാം കൊത്തിത്തിന്ന് വളരെ താഴ്ന്ന് പറക്കാനാ എനിക്കിഷ്ടം: വെളിപാടിന്റെ പുസ്തകം ടീസറെത്തി

അവസാന നിമിഷത്തില്‍ പ്രേഷകര്‍ക്ക് ഉദ്വോഗഭരിതരാക്കുന്ന സീനും ഡയലോഗുമായാണ് ടീസര്‍ അവസാനിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ കോളജ് പ്രഫസറുടെ വേഷത്തിലെത്തുന്ന വെളിപാടിന്റെ പുസ്തകം ടീസര്‍ പുറത്തിറങ്ങി. ലാല്‍ജോസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യത്തെ ചിത്രമാണിത്. പ്രഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 

52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലും സലീം കുമാറും അലന്‍സിയറുമെല്ലാം വേഷമിടുന്നുണ്ട്. അവസാന നിമിഷത്തില്‍ പ്രേഷകര്‍ക്ക് ഉദ്വോഗഭരിതരാക്കുന്ന സീനും ഡയലോഗുമായാണ് ടീസര്‍ അവസാനിക്കുന്നത്. രസികനായ കോളജ് പ്രഫസറുടെ വേഷം മോഹന്‍ലാലിന് നന്നായി ചേരുന്നുമുണ്ട്.

ബെന്നി നായരമ്പലത്തിന്റെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ബെന്നി പി നായരമ്പലമാണ്. വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. അനൂപ് മേനോന്‍, സിദ്ദിഖ്, സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം