Entertainment

ലൈവിൽ വന്ന ശ്രിയ ശരണിന് അശ്ലീല കമന്റ്; ഭർത്താവിന്റെ മറുപടികേട്ട് ഞെട്ടി താരം; വിഡിയോ

ആന്‍ഡ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ശ്രിയ ലൈവിൽ വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വൈറസ് ഭീഷണിക്കിടെ സ്പെയ്നിൽ ഭർത്താവിനൊപ്പമാണ് നടി ശ്രിയ ശരൺ. ഭർത്താവിന് കൊറോണ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ലൈവ് വിഡിയോയും പോസ്റ്റ് ചെയ്യാറുണ്ട്. വിഡിയോയ്ക്കിടെ താരത്തിനോട് അശ്ലീലം പറഞ്ഞയാൾക്ക് ശ്രിയയുടെ ഭർത്താവ് ആൻഡ്രെ കൊശ്ചീവ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ആന്‍ഡ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ശ്രിയ ലൈവിൽ വന്നത്. അതിനിടയിലാണ് താരത്തിന്റെ മാറിടത്തെക്കുറിച്ച് ഒരാൾ കമന്റ് ചെയ്തത്. ഇത് ശ്രിയ ഉറക്കെ വായിക്കുകയായിരുന്നു. ഉടനെ അയാൾക്ക് മറുപടിയുമായി ആൻഡ്രേ എത്തി. നിങ്ങൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. മാറിടത്തെക്കുറിച്ച് ഇനിയും കൂടുതൽ കമന്റുകൾ ഇട്ടോളൂ. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- ആൻഡ്രെ പറഞ്ഞു. 

ഭർത്താവിന്റെ മറുപടി കേട്ട് ഞെട്ടിയ താരം ആൻഡ്രിയയും തല്ലുന്നതും വിഡിയോയിൽ കാണാം.എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് ശ്രിയയും ആൻഡ്രെയും. ആൻഡ്രെയുടെ സുഖവിവരവും നിരവധിപേർ തിരക്കുന്നുണ്ട്. ആൻഡ്രെയുടെ പനി മാറിയെന്നും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് താരം പറയുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT