Entertainment

മകനെ അപകടത്തിലാക്കിയിട്ടും വിവരം പോലും അന്വേഷിച്ചില്ല; യഷ് രാജ് ചോപ്രയുടെ കുടുംബത്തിനെതിരെ ഗോവിന്ദ

ബുധനാഴ്ചയാണ്  അമിതാഭ് ബച്ചന്‍റെ വീടിന് സമീപം വച്ച് ഗോവിന്ദയുടെ മകന്‍ യഷ് വര്‍ദ്ധന്‍ അഹൂജയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; മകന് കാറിടിച്ച് പരുക്കേറ്റ സംഭവത്തിൽ യഷ് രാജ് ചോപ്രയുടെ കുടുംബത്തിനെതിരെ  രൂക്ഷ വിമർശനവുമായി നടൻ ​ഗോവിന്ദ. യഷ് രാജ് ഫിലിംസിന്‍റെ കാറാണ് മകനെ ഇടിച്ചത്. എന്നിട്ടും അവന്റെ വിവരം പോലും യഷ് രാജ് ഫിലിംസ് അന്വേഷിച്ചില്ലെന്നാണ് പരാതി. ബുധനാഴ്ചയാണ്  അമിതാഭ് ബച്ചന്‍റെ വീടിന് സമീപം വച്ച് ഗോവിന്ദയുടെ മകന്‍ യഷ് വര്‍ദ്ധന്‍ അഹൂജയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. 

യഷ് ചോപ്രയുടെ ഭാര്യ പമേല ചോപ്രയുടെ വാഹനമാണ് അപകടത്തിന് കാരണമായത്. തുടർന്ന് കാറിന്‍റെ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിൽവെച്ച് ക്ഷമാപണം നടത്തിയിരുന്നു. കാര്യങ്ങൾ അന്വേഷിക്കാൻ കമ്പനിയുടെ മാനേജർ റിഷഭ് ചോപ്രയും എത്തിയിരുന്നു. എന്നാൽ ഏറെക്കാലത്തെ ബന്ധമുള്ള യഷ് രാജ് കുടുംബം മകനേക്കുറിച്ച് തിരക്കിയില്ലെന്നാണ് ഗോവിന്ദയുടെ പരാതി. അവരുടെ പ്രവര്‍ത്തിയില്‍ ഞെട്ടലുണ്ടെന്നും താരം പറഞ്ഞു. 

അപകടത്തില്‍ യഷിന് ഗുരുതര പരിക്കില്ലെന്ന് ഗോവിന്ദ് പറയുന്നു. എന്നാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഡ്രൈവര്‍ ക്ഷമാപണം നടത്തുകയും യഷ് രാജ് ഫിലിംസുമായി ഏറെക്കാലത്തെ ബന്ധമുള്ളതിനാലുമാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നും ഗോവിന്ദ പറയുന്നു. യഷ് വര്‍ദ്ധന്‍ അഹൂജയ്ക്ക് സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT