Entertainment

മകനെ വീഴ്ത്തി അല്ലു അര്‍ജുന്റെ കണ്ണിറുക്കല്‍; പ്രിയയെ അനുകരിച്ചുകൊണ്ടുള്ള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ വീഡിയോ വൈറല്‍

മകനൊപ്പമുള്ള താരത്തിന്റെ കണ്ണിറുക്കലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയ വാര്യരുടെ കണ്ണിറുക്കലില്‍ വീണുപോയ സെലിബ്രിറ്റികളില്‍ ഒരാളാണ് തെലുങ്ക് യുവതാരം അല്ലു അര്‍ജുന്‍. പ്രിയയുടെ കണ്ണിറുക്കലില്‍ അല്ലുവിന്റെ ചങ്കിലാണ് കൊണ്ടിരിക്കുന്നത്. ഇപ്പോഴും അതിന്റെ ഹാങ്ഓവറിലാണ് താരം. ഇപ്പോള്‍ പ്രിയയെ അനുകരിച്ചുകൊണ്ട് വീഡിയോ ഇട്ടിരിക്കുകയാണ് അല്ലു അര്‍ജുന്‍. മകനൊപ്പമുള്ള താരത്തിന്റെ കണ്ണിറുക്കലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ക്ലാസ് റൂമില്‍ നിന്നുള്ള പ്രിയയുടേയും റോഷന്റേയും രംഗമാണ് അച്ഛനും മകനും തകര്‍ത്ത് അഭിനയിക്കുന്നത്. കട്ടിലിന് മുകളില്‍ കയറിയിരിക്കുന്ന അയാന്‍ അച്ഛന്റെ ഗണ്‍ഷൂട്ടേറ്റ് കട്ടിലിലേക്ക് വീഴുന്നതാണ് വീഡിയോയില്‍. ഒരു അഡാര്‍ ലൗ സ്‌റ്റോറിയിലെ സംഗീതവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. പ്രിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വീഡിയോ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ലൈക്കാണ് വീഡിയോക്ക് ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

പാലക്കാട് ചെറുമകന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം... മലപ്പുത്ത് സ്മൈല്‍!

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം

400 രൂപയ്ക്ക് ഗ്ലാമര്‍ വിഡിയോ സബ്‌സ്‌ക്രിപ്ഷന്‍, പണം നല്‍കാനും ആളുകള്‍; വെളിപ്പെടുത്തി ഋതിക സങ്