Entertainment

മകന്റെ പബ്ലിസിറ്റി മുതലാക്കി താരദമ്പതികള്‍; സെയ്ഫും കരീനയും ഡയപ്പര്‍ ബ്രാന്‍ഡുമായി കരാറിലേര്‍പ്പെട്ടത് 1.5 കോടി രൂപയ്ക്ക്?

തൈമൂറിനെ പ്രമുഖ ഡയപ്പര്‍ ബ്രാന്‍ഡിന്റെ മുഖമാക്കാന്‍ വേണ്ടി സെയ്ഫും കരീനയും ഒരു കരാറില്‍ ഒപ്പിട്ടു എന്നാണ് വാര്‍ത്ത

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ളാന്റെയും കരീന കപൂറിന്റെയും മകന്‍ തൈമൂര്‍ അലി ഖാന് ആരാധകര്‍ ഏറെയാണ്. കുട്ടിത്താരത്തെ കാണാനും വിശേഷങ്ങള്‍ അറിയാനും നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. മകന്റെ പ്രശസ്തി മുതലാക്കി താരദമ്പതികള്‍ കാശുവാരുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തൈമൂറിനെ പ്രമുഖ ഡയപ്പര്‍ ബ്രാന്‍ഡിന്റെ മുഖമാക്കാന്‍ വേണ്ടി സെയ്ഫും കരീനയും ഒരു കരാറില്‍ ഒപ്പിട്ടു എന്നാണ് വാര്‍ത്ത. 

ബ്രാന്‍ഡിന്റെ മുഖമാകുന്നതിനൊപ്പം ഒരു പരിപാടിയില്‍ മൂന്ന് മണിക്കൂര്‍ മകനെ പങ്കെടുപ്പിക്കുന്നതിനും കൂടി 1.5 കോടി രൂപയാണ് ദമ്പതികള്‍ വാങ്ങിയത്. ബോളിവുഡില്‍ ശക്തമായ ഫാന്‍ പവറുള്ള താരങ്ങളാണ് കരീനയും സെയ്ഫും. കൂടാതെ ഇവരുടെ മകന്റെ പ്രശസ്തി കൂടി കണക്കിലെടുത്താണ് ബ്രാന്‍ഡ് കരാറിലേര്‍പ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ആദ്യം ദമ്പതികള്‍ ഈ ഓഫര്‍ വേണ്ടെന്നു വെച്ചിരുന്നു. എന്നാല്‍ പിന്നാല്‍ പിന്നീട് കരാറില്‍ ഒപ്പിടുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

തൈമൂറിന്റെ പിന്നാലെ പാപ്പരാസികള്‍ കൂടുന്നത് പതിവാണ്. ഒരിക്കല്‍ മകന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ സെയ്ഫ് തടഞ്ഞിരുന്നു. അവന്‍ ഒരു സ്റ്റാര്‍ അല്ലെന്നും കുഞ്ഞാണെന്നുമാണ് അന്ന് സെയ്ഫ് പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT