Entertainment

മകന്റെ പാട്ട് പാടാമോ എന്ന ചോദ്യമാണ് ഏറ്റവും അഭിമാനം തരുന്നതെന്ന് ശങ്കര്‍ മഹാദേവന്‍ 

മക്കളായ സിദ്ദാര്‍ത്ഥ് മഹാദേവനും ശിവം മഹാദേവനും തങ്ങളുടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ തികഞ്ഞ സംതൃപ്തിയാണ് ഗായകന്‍ ശങ്കര്‍ മഹാദേവന്

Author : സമകാലിക മലയാളം ഡെസ്ക്

മക്കളായ സിദ്ദാര്‍ത്ഥ് മഹാദേവനും ശിവം മഹാദേവനും തങ്ങളുടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ തികഞ്ഞ സംതൃപ്തിയാണ് ഗായകന്‍ ശങ്കര്‍ മഹാദേവന്. ഇരുവരും ബോളിവുഡ് ചിത്രങ്ങളില്‍ പിന്നണി ഗായകരായി എത്തികഴിഞ്ഞു. സിദ്ദാര്‍ത്ഥിനാകട്ടെ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. 

തന്റെയും മക്കളുടെയും ഗാനങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതില്‍ എല്ലാവരോടും വളരെയധികം നന്ദിയുണ്ടെന്നും ലൈവ് ഷോകളില്‍ എത്തുമ്പോള്‍ തന്നോട്ട് മക്കളുടെ ഗാനങ്ങള്‍ പാടാന്‍ ആവശ്യപ്പെടുമ്പോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ വളരെയധികം അഭിമാനം തോന്നാറുണ്ടെന്നും ജീവിതത്തിലെ ഏറ്റവും അഭിമാനനിമിഷങ്ങളാണ് അതെന്നും ശങ്കര്‍ മഹാദേവന്‍ പറയുന്നു. 

അവര്‍ ചെയ്യുന്ന കര്‍മ്മത്തില്‍ പൂര്‍ണ്ണ അര്‍പണം നല്‍കുക, കഠിനമായി പരിശ്രമിക്കുക, ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുക ഇതുമാത്രമാണ് താന്‍ മക്കള്‍ക്ക് നല്‍കുന്ന ഉപദേശമെന്നും ശങ്കര്‍ പറഞ്ഞു. 

സിനിമകളില്‍ പാടുന്നതിനോടൊപ്പം ഒരു ഓണ്‍ലൈന്‍ മ്യൂസിക് അക്കാഡമിയും ശങ്കര്‍ നടത്തുന്നുണ്ട്. ഒരു അധ്യാപകനായിരിക്കുമ്പോള്‍ ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിയാറുണ്ടെന്നുപറഞ്ഞ ശങ്കര്‍ പൂനെയില്‍ ഒരു ഓപ്പണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ശങ്കര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം