Entertainment

'മകന്റെ സാദൃശ്യം തോന്നി'; ഇതിലും വലിയ അംഗീകാരം കിട്ടാനില്ലെന്ന് ടൊവിനോ (വിഡിയോ) 

ഏറ്റവും വലിയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ടൊവിനോ

Author : സമകാലിക മലയാളം ഡെസ്ക്


ടൊവിനോ തോമസ് പട്ടാളക്കാരനായെത്തിയ എടക്കാട് ബറ്റാലിയന്‍ 06 തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആരാധകരും നിരൂപകരും അഭിനന്ദനങ്ങള്‍ നേരുമ്പോഴും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ടൊവിനോ.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയുടെ വാക്കുകളാണ് ടൊവിനോയെ സന്തോഷിപ്പിച്ചിരിക്കുന്നത്. ടൊവിനോയുടെ അഭിനയം കാണ്ടപ്പോള്‍ മകന്റെ സാദൃശ്യം തോന്നിയെന്നും എത്ര പുകഴ്ത്തിയാലും മതിയാക്കാത്തവിധം നന്നായി ടൊവിനോ കഥാപാത്രത്തെ അവതരിപ്പിച്ചെന്നും അമ്മ പറയുന്നു. ഈ വിഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഇതിലും വലിയ ഒരു അംഗീകാരം എനിക്കിനി കിട്ടാനില്ല ! എന്ന് ടൊവിനോ കുറിച്ചത്.

നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്ര‌ത്തിൽ നായികയാകുന്നത് സംയുക്താ മേനോന്‍ ആണ്. പി ബാലചന്ദ്രന്റേതാണ് തിരകഥ. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ