Entertainment

മകളുടെ ഡാന്‍സ് പരിപിടിക്കിടെ ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് ഊര്‍മിള ഉണ്ണി; ആരോപണവുമായി സംഘാടകര്‍; വിഡിയോ

നൃത്ത പരിപാടിക്ക് മുന്നോടിയായി അനൗണ്‍സ് ചെയ്യുന്നതിനിടെ ഊര്‍മിള ഉണ്ണി ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞു എന്നാണ് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

മകള്‍ ഉത്തര ഉണ്ണിയുടെ നൃത്ത പരിപാടിക്കിടെ നടി ഊര്‍മിള ഉണ്ണി സംഘാടകരോട് ദേഷ്യപ്പെട്ടെന്ന് ആരോപണം. തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. നൃത്ത പരിപാടിക്ക് മുന്നോടിയായി അനൗണ്‍സ് ചെയ്യുന്നതിനിടെ ഊര്‍മിള ഉണ്ണി ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചില വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. 

പൊലീസിനോട് സംഭവം വിശദീകരിക്കുന്ന ഊര്‍മിള ഉണ്ണിയുടെ വിഡിയോ ആണ് പുറത്തുവരുന്നത്. താന്‍ സംസാരിച്ചപ്പോള്‍ മൂന്ന് പ്രാവശ്യവും മൈക്ക് പ്രവര്‍ത്തന രഹിതമായെന്നും അതിനാലാണ് മൈക്ക് താഴെയിട്ടത് എന്നുമാണ് അവര്‍ പറയുന്നത്. അതിനിടെ സംഭവത്തില്‍ ഊര്‍മിള ഉണ്ണി മാപ്പു പറയണം എന്ന ആവശ്യവുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന്‍ രംഗത്തെത്തി. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. 

രാഗം രാധാകൃഷ്ണന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം: 

ഊര്‍മിള ഉണ്ണി നിങ്ങള്‍ക്ക് പണമുണ്ടാകാം, സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാര്‍ഗമാണ്. നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാല്‍ അതു വലിച്ചെറിഞ്ഞു കളയുമോ. ഇതിന് മാപ്പ് പറഞ്ഞില്ല എങ്കില്‍ നിങ്ങള്‍ കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം അവതരിപ്പിക്കില്ല.......

തൃക്കടവൂരില്‍വാഴും മഹാദേവനോടാണോ ... ഊര്‍മിള ഉണ്ണിയുടെ ദേഷ്യം?????? തൃക്കടവൂര്‍ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുന്‍പില്‍ പ്രശസ്ത സിനിമാ താരം ഊര്‍മിള ഉണ്ണിയുടെ നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക് എടുത്തപ്പോള്‍ അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി ....


തുടര്‍ന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തു തുടര്‍ന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാന്‍സിന് ശേഷം ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കൂട്ടം പിരിഞ്ഞു പോകുകയും ചെയ്തു.

ഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍ ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത താരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്....

ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവൂര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് അഹങ്കരികള്‍ക്കുള്ള മറുപടി ആണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്