Entertainment

'മകളുടെ തല്ല് കണ്ട് അമ്പരന്ന് അച്ഛന്‍, അനുകരിക്കരുതെന്ന് ഉപദേശം'; വരലക്ഷ്മിയെ പുകഴ്ത്തി ശരത്കുമാര്‍; വീഡിയോ

മകളുടെ ആക്ഷന്‍ ഗംഭീരമാണെന്നും അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നുമാണ് ശരത്കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങള്‍കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി. ഇപ്പോള്‍ തന്റെ ആക്ഷന്‍ രംഗങ്ങളിലൂടെ അച്ഛനെ വരെ ഞെട്ടിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രം ചോയ്‌സിലാണ് വരലക്ഷ്മിയുടെ സൂപ്പര്‍ ആക്ഷന്‍ ഉള്ളത്. ആക്ഷന്‍ രംഗത്തിന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ചാണ് ശരത്കുമാര്‍ മകളെ പുകഴ്ത്തിയത്. 

മകളുടെ ആക്ഷന്‍ ഗംഭീരമാണെന്നും അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നുമാണ് ശരത്കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്. 'സ്‌ട്രോങ്, സ്‌ട്രോങ്ങര്‍, സ്‌ട്രോങ്ങസ്റ്റ്. നിന്നെ ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. നിന്റെ മനസു പറയുന്നതാണ് പ്രവൃത്തിയില്‍ കാണുന്നത്. ധൈര്യശാലിയായി ഇരിക്കു. സ്‌നേഹത്തോടെ അച്ഛന്‍. ഭയമില്ലാതെ ചേസ് എന്ന ചിത്രത്തിനുവേണ്ടി ചെയ്ത ആക്ഷന്‍ രംഗം. അത് ആരും വീട്ടില്‍ ചെയ്തുനോക്കരുത്.' ശരത് കുറിച്ചു. 

പോടാ പോടീ എന്ന തമിഴ് ചിത്രത്തിലൂടെ വരലക്ഷ്മി സിനിമയിലേക്ക് അരങ്ങേറിയത്. നായിക റോളുകള്‍ മാത്രം അഭിനയിക്കൂ എന്ന പിടിവാശിയൊന്നും വരലക്ഷ്മിക്കില്ല. ശക്തമായ കഥാപാത്രമാണെങ്കില്‍ ഏതുവേഷവും ചെയ്യാന്‍ താരം തയാറാവാറുണ്ട്. അടുത്തിടെ വിശാലിന്റെ ചിത്രത്തില്‍ ചെയ്ത വില്ലന്‍ വേഷം മികച്ച ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലും മികച്ച വേഷങ്ങളിലാണ് വരലക്ഷ്മി എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT