Entertainment

മകളുടെ വിവാഹത്തില്‍ ആടി പാടി തലൈവര്‍; 'ഒരുവന്‍ ഒരുവന്‍ മുതലാളി' വിഡിയോ വൈറല്‍ 

നടന്‍ രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ പ്രി വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ പ്രി വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരന്‍. ഫെബ്രുവരി 11 ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടല്‍ ദി ലീല പാലസില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. 

രജനികാന്തിന്റെയും വണങ്കാമുടിയുടെയും കുടുംബങ്ങള്‍ മാത്രം ഒത്തുച്ചേര്‍ന്നുളള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ തലൈവര്‍ പേരക്കുട്ടികള്‍ക്കൊപ്പം നൃത്തമാടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുത്തുവിലെ ഒരുവന്‍ ഒരുവന്‍മുതലാളി എന്ന ഹിറ്റ് ഗാനത്തിനാണ് രജനി ചുവടു വച്ചത്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയും ഒത്ത് നൃത്തമാടുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT